ഖത്തർ; ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു
ദോഹ:ഖത്തർ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. മന്ത്രാലയങ്ങള്‍ക്കും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും ജൂണ്‍ 16 ഞായറാഴ്ച മുതല്‍ ജൂണ്‍ 20 വ്യാഴാഴ്ച വരെയാണ് അവധി ലഭിക്കുക. ജീവനക്കാര്‍ക്ക് ജൂണ്‍ 23 ഞായറാഴ്ച മുതല്ലാണ് പ്രവൃത്തി ദിവസം പുനരാരംഭിക്കുന്നത്. വരാന്ത്യ അവധികൾ കൂടി ചേർന്ന് 9 ദിവസം അവധിയാണ് ലഭിക്കുക.
യുഎഇയില്‍ ബലിപെരുന്നാളിനോട് അനുബന്ധിച്ചുള്ള അവധി പ്രഖ്യാപിച്ചിരുന്നു. യുഎഇയിലെ പൊതു, സ്വകാര്യ മേഖലകള്‍ക്ക് നാല് ദിവസത്തെ അവധിയാണ് ലഭിക്കുക. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്. ജൂണ്‍ 15 ശനിയാഴ്ച മുതല്‍ ജൂണ്‍ 18 ചൊവ്വാഴ്ച വരെയാണ് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ 19 ബുധനാഴ്ചയാണ് അവധിക്ക് ശേഷം പ്രവൃത്തി ദിവസം പുനരാരംഭിക്കുക. പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും ഒരേ അവധി ദിവസങ്ങളാണ് ലഭിക്കുക. ഫെഡറല്‍ അതോറിറ്റി ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ആണ് പൊതു മേഖലാ ജീവനക്കാരുടെ അവധി ദിവസങ്ങള്‍ അറിയിച്ചത്. ഒമാൻ ഒഴികെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ഈ മാസം 16നാണ് ബലിപെരുന്നാൾ. ഒമാനിലും കേരളത്തിലും 17നാണ് ബലിപെരുന്നാൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."