HOME
DETAILS
MAL
മതസൗഹാര്‍ദ റാലിക്കു സ്വീകരണം ഒന്നിന്
backup
August 30 2016 | 02:08 AM
കണ്ണൂര്‍: കോഴിക്കോട് ആസ്ഥാനമായുള്ള കേരള മതസൗഹാര്‍ദ സമിതിയുടെ നേതൃത്വത്തില്‍ യഥാര്‍ഥ മതേതര കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കാന്‍ സാധാരണ ജനങ്ങളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യവുമായി കോഴിക്കോട് നിന്നു സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കുന്ന മതസൗഹാര്‍ദ റാലിക്കു കണ്ണൂരില്‍ സ്വീകരണം നല്‍കും. ഒന്നിനു വൈകുന്നേരം നാലിന് പഴയബസ്സ്റ്റാന്‍ഡ് പരിസരത്ത് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. പി.കെ ശ്രീമതി എം.പി മുഖ്യാതിഥിയാകും. മുതിര്‍ന്ന പത്രപ്രവര്ത്തകന് എം അബ്ദുറഹിമാന് മുഖ്യപ്രഭാഷണവും നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ഡോ. സി.എച്ച് അബൂബക്കര്‍ ഹാജി, ടി വിജയന് നമ്പ്യാര്‍, റഷീദ് കവ്വായി, ആര് പ്രഭാകരന്, മായന്‍ വേങ്ങാട് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."