ഹിജാബ് ധരിക്കുന്നതിന് വിലക്ക്; ലോ കോളജ് അധ്യാപിക രാജിവച്ചു
കൊല്‍കത്ത: ജോലിസ്ഥലത്ത് ഹിജാബ് ധരിക്കരുതെന്ന നിര്‍ദേശം ലഭിച്ചതിന് പിന്നാലെ കൊല്‍ക്കത്തയില്‍ ലോ കോളജ് അധ്യാപിക ജോലി രാജിവച്ചു. എല്‍.ജെ.ഡി ലോ കോളജ് അധ്യാപിക സഞ്ജിത ഖാദര്‍ ആണ് മാനേജ്മെന്റിന് രാജിക്കത്ത് നല്‍കിയത്.
സംഭവം സമൂഹമാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനത്തിനിടയാക്കിയതോടെ നിലപാട് മാറ്റി കോളജ് അധികൃതര്‍ രംഗത്തെത്തി.
ഹിജാബ് ധരിക്കുന്നത് വിലക്കിയിട്ടില്ലെന്നും ആശയവിനിമയത്തില്‍ സംഭവിച്ച പിശകാണെന്നും അധികൃതര്‍ അറിയിച്ചു. അധ്യാപികയുടെ രാജിക്കത്ത് സ്വീകരിച്ചിട്ടില്ലെന്നും അവര്‍ ചൊവ്വാഴ്ച മുതല്‍ ജോലിക്കെത്തുമെന്നും മാനേജ്മെന്റ് അറിയിച്ചു.
മെയ് 31ന് ശേഷം ജോലി സ്ഥലത്ത് ഹിജാബ് ധരിക്കരുതെന്നാണ് അധ്യാപകരോടും മറ്റ് സ്റ്റാഫിനോടും മാനേജ്മെന്റ് നിര്‍ദേശം നല്‍കിയിരുന്നത്. ഇതിനുപിന്നാലെ ജൂണ്‍ അഞ്ചിന് സഞ്ജിത ഖാദര്‍ രാജി നല്‍കുകയായിരുന്നു. മൂന്നു വര്‍ഷത്തോളമായി സഞ്ജിത ഖാദര്‍ എല്‍.ജെ.ഡി കോളജിലെ അധ്യാപികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."