യു.എ.ഇ റസിഡന്‍സി വിസ, വര്‍ക്ക് പെര്‍മിറ്റ് എന്നിവയ്ക്ക് ഇനി അഞ്ചുദിവസം
ദുബൈ: യു.എ.ഇ റസിഡന്‍സി വിസ, വര്‍ക്ക് പെര്‍മിറ്റ് പ്രോസസിങ് സമയം ഒരുമാസത്തില്‍ നിന്ന് അഞ്ചുദിവസമായി വെട്ടിക്കുറച്ചു. വര്‍ക്ക് ബണ്ടിലിന്റെ രണ്ടാംഘട്ടത്തില്‍ 600,000 കമ്പനികളും ഏഴു ദശലക്ഷത്തിലധികം തൊഴിലാളികളും ഉള്‍പ്പെടും. വര്‍ക്ക് ബണ്ടില്‍ പ്ലാറ്റ്‌ഫോമിന്റെ രണ്ടാംഘട്ടം ഇന്നലെ ആരംഭിച്ചതിനു ശേഷം വര്‍ക്ക് പെര്‍മിറ്റുകളും റസിഡന്‍സി വിസകളും നേടുന്നതിന് ആവശ്യമായ രേഖകള്‍ പ്രോസസ് ചെയ്യുന്നതിനുള്ള സമയമാണ് യു.എ.ഇയിലുടനീളം 30 ദിവസത്തില്‍നിന്ന് അഞ്ചു ദിവസമായി കുറച്ചത്.
ബിസിനസ് ഉടമകള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കുമായി പുതിയ ജീവനക്കാരെ നിയമിക്കുന്നതിനും നിലവിലെ ജീവനക്കാര്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് മുന്‍കൂട്ടി പുതുക്കുന്നതിനും സഹായിക്കുന്ന പ്ലാറ്റ്ഫോം ആരംഭിക്കുന്നതിന് നിരവധി സര്‍ക്കാര്‍ മന്ത്രാലയങ്ങളും ഫെഡറല്‍ അധികൃതരും ഒരുമിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യഘട്ടം കഴിഞ്ഞ ഏപ്രിലില്‍ ദുബൈയില്‍ ആരംഭിച്ചു.
ഇപ്പോള്‍ ഏഴ് എമിറേറ്റുകളിലും ഇതു നടപ്പാക്കുകയാണ്. മൂന്നാംഘട്ടം ഗാര്‍ഹിക തൊഴിലാളികളെ ഉള്‍പ്പെടുത്തുമെന്ന് മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. കമ്പനികള്‍ക്കും ജീവനക്കാര്‍ക്കും ഇപ്പോള്‍ വര്‍ക്ക് ബണ്ടില്‍ workinuae.ae എന്ന വെബ്‌സൈറ്റില്‍ മാത്രമേ ആക്‌സസ് ചെയ്യാന്‍ കഴിയൂ. മൊബൈല്‍ ആപ്പ് ഉടന്‍ ലഭ്യമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."