വിദേശ പഠനമാണോ ലക്ഷ്യം;അപേക്ഷിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് പഠിക്കാനും ജോലിക്കുമായി പോകുന്നവരുടെ എണ്ണത്തില്‍ വലിയ കുതിപ്പാണ് ഓരോ വര്‍ഷവും ഉണ്ടാകുന്നത്. മികച്ച ഗുണനിലവാരം,തൊഴില്‍ സാധ്യതകള്‍,പുതിയ ജീവിതാനുഭവങ്ങള്‍,വിദേശ ഭാഷകള്‍ പഠിക്കാനും സംസ്‌ക്കാരങ്ങളെ അറിയുവാനുമുള്ള അവസരം എന്നിവയാണ് വിദ്യാര്‍ത്ഥികളേയും, ഉദ്യോഗാര്‍ത്ഥികളേയും വിദേശത്തേക്ക് ആകര്‍ഷിക്കുന്നത്. വിദേശ പഠനത്തിന് അപേക്ഷിക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. അത് നിങ്ങളുടെ അഡ്മിഷന്‍ എളുപ്പമാക്കാന്‍ സഹായിക്കും.
വിദേശപഠനത്തിന് ആഗ്രഹിക്കുന്നവര്‍
ചേരാനാഗ്രഹിക്കുന്ന യൂണിവേഴ്‌സിറ്റിയുടെയോ സ്ഥാപനത്തിന്റെയോ നിലവാരവും അംഗീകാരവും നേരത്തേ തന്നെ മനസ്സിലാക്കേണ്ടതുണ്ട്. ഭാഷ, കാലാവസ്ഥ, സുരക്ഷിതത്വം, ജീവിതച്ചെലവുകള്‍ എന്നിവ പരിഗണിക്കണം. ചേരാനാഗ്രഹിക്കുന്ന യൂണിവേഴ്‌സിറ്റികളുടെ അംഗീകാരത്തെക്കുറിച്ചറിയാന്‍ കേരളത്തിലെ സര്‍വകലാശാലകളിലെ പബ്ലിക് റിലേഷന്‍സ് വകുപ്പുകള്‍, അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസ്, യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ എന്നിവയുമായി ബന്ധപ്പെടാം.
നിങ്ങളുടെ യോഗ്യതകള്‍ നിങ്ങള്‍ ചേരാനാഗ്രഹിക്കുന്ന യൂണിവേഴ്‌സിറ്റി അംഗീകരിക്കുമോ, പഠനച്ചെലവ് എത്രയായിരിക്കും, എന്തെല്ലാം യാത്രാരേഖകള്‍ വേണ്ടിവരും എന്നിവ നേരത്തേ മനസ്സിലാക്കണം. ഇതിനെല്ലാം പുറമെ പഠനത്തിനായി തെരഞ്ഞെടുക്കുന്ന രാജ്യത്തെ ജീവിതനിലവാരം, ചിലവ്,കാലാവസ്ഥ എന്നിവയെല്ലാം നിങ്ങള്‍ക്ക് യോജിക്കിമോ എന്നും മനസ്സിലാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."