പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്: 'പ്രശ്നം വഷളാക്കിയത് ബന്ധുക്കള്‍,ആരും ഭീഷണിപ്പെടുത്തിയിട്ടില്ല'; വീണ്ടും വീഡിയോയുമായി യുവതി
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ വീണ്ടും വീഡിയോ സന്ദേശവുമായി യുവതി. പ്രശ്നം ഇത്രത്തോളം വഷളാക്കിയത് ബന്ധുക്കളാണെന്ന് യുവതി സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞു. ആരും തന്നെ തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും ആരു ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും യുവതി വീഡിയോയില്‍ പറയുന്നു. കടുത്ത സമ്മര്‍ദം അനുഭവിക്കുന്നുണ്ടെന്ന് യുവതി പറഞ്ഞു. വീട്ടില്‍ നില്ക്കാന് സാധിച്ചില്ലെന്നും അച്ഛന്റെ പ്രതികരണം വിഷമിപ്പിച്ചെന്നും യുവതി വീഡിയോയില്‍ പറയുന്നു.
സുരക്ഷിതയാണെന്ന് അമ്മയെ അറിയിച്ചിട്ടുണ്ടെന്ന് യുവതി പറയുന്നു. കൂടാതെ തനിക്ക് പരുക്കേറ്റിട്ടില്ലെന്നും പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും പരാതിക്കാരിയായി യുവതി പറയുന്നു. കല്യാണ ചിലവുകള്‍ വഹിച്ചത് കേസിലെ പ്രതിയായ രാഹുല്‍ ആണ്. 50 പവന് കൊടുക്കാമെന്ന് പറഞ്ഞത് അമ്മയാണെന്ന് യുവതി പറയുന്നു. രാഹുലുമായി ഒരു വര്‍ഷത്തെ പരിചയമുണ്ടായിരുന്നെന്നും വീഡിയോയില്‍ പറയുന്നു. തനിക്ക് പരാതിയില്ലെന്ന് പറഞ്ഞതുകൊണ്ടാണ് സിഐ പരാതിയെടുക്കാതെയിരുന്നതെന്ന് യുവതി പറഞ്ഞു. രാഹുലിന്റെ കൂടെ പോകണമെന്നാണ് പറഞ്ഞിരുന്നത്. അച്ഛനാണ് പരാതി കൊടുത്തത്. കൂടാതെ അമ്മ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നതായും യുവതി പുതിയതായി പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
കേസിന് ബലം കൂട്ടാന്‍ വേണ്ടിയാണ് ബെല്‍റ്റ് കൊണ്ട് തല്ലിയെന്നുള്പ്പെടെയുള്ള ആരോപണങ്ങള്‍ പരാതിയില്‍ കൂട്ടിച്ചേര്‍ത്തതെന്ന് യുവതി വീഡിയോയില്‍ പറഞ്ഞു. കാര്യങ്ങള്‍ കൈവിട്ടുപോയെന്നും ഇന്ന് അതില്‍ ഖേദിക്കുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു. നാല് പേജ് കണ്ടന്റ് അച്ഛനാണ് തന്നതെന്നും അത് വായിച്ച് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കുടുംബത്തിലെ ആരും ഒപ്പമില്ലെന്ന് യുവതി പറയുന്നു. പറ്റാവുന്ന രീതിയില്‍ കരഞ്ഞ് അഭിനയിക്കണമെന്നാണ് ബന്ധുക്കള്‍ പറഞ്ഞിരുന്നതെന്നും അവരെ അനുസരിക്കേണ്ടി വന്നുവെന്നും യുവതി വീഡിയോയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."