വേനൽക്കാല തിരക്ക്; ദുബൈ വിമാനത്താവളത്തിൽ യാത്രക്കാർക്ക് മാത്രം പ്രവേശനം
ദുബൈ:വേനലവധിക്കാലത്ത് യാത്രക്കാർക്ക് മാത്രമേ വിമാനത്താവളത്തിനകത്ത് പ്രവേശനം അനുവദിക്കൂവെന്ന് ദുബൈ രാജ്യാന്തര വിമാനത്താവള അധികൃതർ അറിയിച്ചു. വലിയ പെരുന്നാളിനോടനുബന്ധിച്ച് 15 മുതൽ 18 വരെ യു.എ.ഇ നിവാസികൾക്ക് ഇടവേള ലഭിക്കും. ഒന്ന്, മൂന്ന് ടെർമിനലുകളിലെ യാത്രക്കാരെ സ്വീകരിക്കാൻ എത്തുന്നവരുടെ പ്രവേശനം പൊതു ഗതാഗതത്തിനും അംഗീകൃത വിമാനത്താവള വാഹനങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തിയതായും വേനൽക്കാലയാത്രാ തിരക്കിന് മുന്നോടിയായി പുറത്തിറക്കിയ മാർഗ നിർദേശത്തിൽ വിമാനത്താവള അധികൃതർ വ്യക്തമാക്കി.
ഇന്നുമുതൽ 25 വരെ 3.7 ദശലക്ഷ ത്തിലധികം യാത്രക്കാരെയാണ് വിമാനത്താവളത്തിൽ പ്രതീക്ഷിക്കുന്നത്. പ്രതിദിനം ശരാശരി 264,000 യാത്രക്കാർ വിമാനത്താവളത്തിലൂടെ യാത്ര ചെയ്യും. 27 ആയി രിക്കും ഏറ്റവും തിരക്കേറിയ ദിവസം. അതിഥികളുടെ എണ്ണം 287,000 കവിയാൻ സാധ്യതയുണ്ട്. ദുബൈ വിമാനത്താവളത്തിലൂടെ പുറപ്പെടുന്ന യാത്രക്കാർ കുറഞ്ഞത് നാലു മണിക്കൂർ മുമ്പെങ്കിലും എത്തണമെന്ന് ഫ്ളൈ ദുബൈ അറിയിച്ചു. സിറ്റി ചെക്ക് ഇൻ സൗകര്യങ്ങൾ ഉൾപ്പെടെ എയർലൈനിന്റെ ഹോം, നേരത്തെയുള്ള സെൽഫ് ചെക്ക് ഇൻ സൗകര്യങ്ങൾ ഉപയോഗിക്കാൻ എമിറേറ്റ്സ് എയർലൈൻ യാത്രക്കാരോടു നിർദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."