അജ്‌മാനിലെ മത്സ്യത്തൊഴിലാളികൾക്ക് പെരുന്നാൾ സമ്മാനമായി അഞ്ച് ദശലക്ഷം ദിർഹം
അജ്‌മാൻ:മത്സ്യത്തൊഴിലാളികൾക്കായുള്ള അജ്മാൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ എൻറോൾ ചെയ്ത മത്സ്യത്തൊഴിലാളികൾക്കായി വലിയ പെരുന്നാളിനോടനു ബന്ധിച്ച് അഞ്ചുദശലക്ഷം ദിർഹം പാരിതോഷികം വിതരണം ചെയ്യാൻ യു.എ.ഇ സു പ്രിം കൗൺസിൽ അംഗവും അജ്‌മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി ഉത്തരവിട്ടു.
മത്സ്യബന്ധന തൊഴിലിൽ ഏർപ്പെടാൻ യു.എ.ഇ പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും അവരുടെ കുടുംബങ്ങൾക്കു വേണ്ടി കരുതലും മാന്യമായ ജീവിതം നിലനിർത്തുന്നതുമായി ബന്ധപ്പെട്ട വെല്ലുവിളികളെ അതിജീവിക്കാൻ അവരെ പ്രാപ്തരാക്കുകയുമാണ് പാരിതോഷികത്തിന്റെ ലക്ഷ്യം.
അജ്‌മാനിൽ മത്സ്യ ബന്ധന ലൈസൻസുള്ളവരും സൊസൈറ്റിയിൽ അംഗങ്ങളുമായ പൗരന്മാർക്ക് പിന്തുണ ലഭിക്കുമെന്ന് അജ്‌മാൻ ക്രൗൺ പ്രിൻസ്ഓഫിസ് ചെയർമാനും സൊസൈറ്റി ഡയരക്ടർ ബോർഡ് ചെയർമാനുമായ അഹമ്മദ് ഇബ്രാഹിം അൽ ഗംലസ്സി പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കുമുള്ളപിന്തുണയെയും അവർക്ക് മാന്യമായ ജീവിതം നൽകാനും മത്സ്യബന്ധന തൊഴിലിൽ മുന്നേറാനുമുള്ള ശൈഖ് ഹുമൈദിന്റെ നടപടിയെ അൽ ഗംലാസി അഭിനന്ദിച്ചു. പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ പ്രവർത്തനങ്ങൾ വ്യക്തിപരമായി നിരീക്ഷിക്കുകയും ഉപകരണങ്ങളുടെയും വിതരണങ്ങളുടെയും കാര്യത്തിൽ അവരുടെ ആവശ്യങ്ങൾ നിറവേറ്റുകയും പൗരന്മാർക്കും താമസക്കാർക്കും സമുദ്ര ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ അവരുടെ പ്രധാന പങ്ക് വഹിക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."