HOME
DETAILS
MAL
കുവൈത്തിലെ തീപിടിത്തം, ഇന്ത്യ അടിയന്തര സഹായമെത്തിക്കണം: സമസ്ത
Web Desk
June 12 2024 | 15:06 PM
കോഴിക്കോട്: കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപിടിത്തത്തിൽ മലയാളികൾ ഉൾപ്പെടെ നിരവധി പേർ മരിച്ച സംഭവത്തിൽ സമസ്ത കേരള ജംഇയ്യതുൽ ഉലമ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി. ജീവിതമാർഗം കണ്ടെത്താൻ ഇന്ത്യയിൽനിന്ന് തൊഴിൽ തേടിയെത്തിയവരാണ് അപകടത്തിൽപ്പെട്ടവരിൽ ഏറെയും.
മരിച്ചവരുടെ കുടുംബങ്ങൾക്ക് ക്ഷമയും ചികിത്സയിൽ കഴിയുന്നവർക്ക് രോഗശമനവും ഉണ്ടാവട്ടെയെന്ന് സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ് ലിയാരും പ്രാർഥിച്ചു. അപകടത്തിൽപ്പെട്ട ഇന്ത്യക്കാർക്ക് അടിയന്തര സഹായമെത്തിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."