കുവൈത്ത് തീപ്പിടിത്തം; ഞെട്ടല്‍ രേഖപ്പെടുത്തി രാഹുല്‍ഗാന്ധി
കുവൈത്തിലെ മംഗഫ് പ്രദേശത്തുണ്ടായ തീപ്പിടിത്തത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. മരണപ്പെട്ട തൊഴിലാളികളുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തിയ അദേഹം പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നും അറിയിച്ചു. ഇതിന് പുറമെ മദ്ധ്യപൂര്‍വ്വദേശത്തെ തൊഴിലാളികളുടെ സാഹചര്യങ്ങളെക്കുറിച്ചും അദേഹം ആശങ്ക രേഖപ്പെടുത്തി.മേഖലയില്‍ തൊഴില്‍ ചെയ്യുന്ന പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ രാജ്യം നടപടികള്‍ സ്വീകരിക്കണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയംകുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികൾ കൂടുതൽ പേരുടെ വിവരങ്ങൾ പുറത്ത്. പന്തളം മുടിയൂർക്കോണം സ്വദേശി ആകാശ് എസ് നായർ, പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി മുരളീധരൻ, കോട്ടയം പാമ്പാടി സ്വദേശി, കൊല്ലം സ്വദേശി ഷെമീർ എന്നിവരാണ് മരിച്ച മലയാളികളിൽ ചിലർ. ഇന്ന് പുലർച്ചെ നാല് മണിയോടെ കുവൈറ്റിലെ മംഗഫിൽ മലയാളികളടക്കം ഒട്ടേറെ പേര്‍ താമസിക്കുന്ന ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്. 49 പേരാണ് മരിച്ചത്. ഇവരിൽ 21 പേർ ഇന്ത്യക്കാരാണെന്നാണ് പുറത്തുവന്നരിക്കുന്ന വിവരം. ഇവരിൽ 11 പേർ മലയാളികളാണെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Shocked and saddened by the horrific news of the death of more than 40 Indians in a fire in Kuwait City.
— Rahul Gandhi (@RahulGandhi) June 12, 2024
My deepest condolences go out to the bereaved families, and I wish a speedy recovery to all those injured.
The condition of our workers in the Middle East is a serious…
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."