ബലിമൃഗങ്ങളെ മുൻകൂട്ടി ഓർഡർ ചെയ്യാൻ ആപ്പുകൾ
ദുബൈ:ഗ്രോസറി ഡെലിവറി ആപ്പുകളിലെ മെനുവിൽ 'ആട്' തീം ഓപ്ഷനുകൾ. ഇത് ഈ ഈദ് അൽ അദ്ഹയിൽ താമസക്കാർക്ക് വലിയ പ്രയോജനമാകും. കരീമിലും നൂൺ മിനുട്ടിലും ബലിമൃഗങ്ങളെ മുൻകൂട്ടി ഓർഡർ ചെയ്ത് മാംസം വീട്ടുപടിക്കൽ സ്വീകരിക്കാം. 400 ദിർഹം മുതൽ 2,150 ദിർഹം വരെയുള്ള നിരക്കിൽ വ്യത്യസ്ത വലുപ്പത്തിലുള്ള ചെമ്മരിയാടുകളുടെയും ആടുകളുടെയും നിരവധി ഓപ്ഷനുകൾ കരീമും നൂൺ മിനുട്ടും വാഗ്ദാനം ചെയ്യുന്നു.
ഇതാദ്യമായാണ് രാജ്യത്ത് ഗ്രോസറി ഡെലിവറി ആപ്പുകളിൽ ഈ സേവനം ലഭ്യമാക്കുന്നത്. ആപ്പുകളിലൊന്നിന് ഈദ് അൽ അദ്ഹ സെക്ഷനുമായി ബന്ധപ്പെട്ട് പത്ത് ലക്ഷത്തോളം പേരുണ്ട്. രണ്ട്-ആപ്പുകളിലും കട്ടിംങും കഷ്ണങ്ങളുടെ എണ്ണവും തെരഞ്ഞെടുക്കാൻ സൗകര്യമുണ്ട്. ഈദിന്റെ മൂന്നിലേതെങ്കിലുമൊരു ദിനത്തിൽ മൃഗത്തെ ബലിയർപ്പിക്കാൻ തെരഞ്ഞെടുക്കാവുന്നതാണ്. അതേ ദിവസം തന്നെ മാംസം വിതരണവും ചെയ്യും. മൃഗങ്ങൾ ഉള്ഹിയ്യത്തി ന്റെ ഗുണസവിശേഷതകൾ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്ന് ഇരു ആപ്പുകളുടെയും സംരംഭകർ അറിയിച്ചു. പാരമ്പര്യ ഇനങ്ങളായ നഈമി, നജ്‌ദി ആടുകളും പ്രാദേശികമായി വളർത്തുന്ന ആടുകളും ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."