HOME
DETAILS
MAL
യോഗേശ്വറിന്റെ ലണ്ടന്‍ വെങ്കലം വെള്ളിയായേക്കും
backup
August 30 2016 | 04:08 AM
ന്യൂഡല്‍ഹി: പുരുഷന്മാരുടെ 60 കി.ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ 2012 ലെ ലണ്ടന്‍ ഒളിംപിക്സില്‍ വെങ്കലം നേടിയ ഇന്ത്യയുടെ യോഗേശ്വര്‍ ദത്തിന്റെ മെഡല്‍ വെള്ളിയായേക്കും. മല്‍സരത്തില്‍ വെള്ളി മെഡല്‍ നേടിയ റഷ്യയുടെ ബെസിക് കുഡുഖോവ് നിരോധിത മരുന്ന് ഉപയോഗിച്ചത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വാഡ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.
മെഡലില്‍ മാറ്റമുണ്ടായ കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഗുസ്തി അസോസിയേഷനും രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുമാണ് ഇക്കാര്യം അറിയിക്കേണ്ടത്.
നാലു തവണ ലോക ചാംപ്യനും രണ്ടു തവണ ഒളിംപിക് ചാംപ്യനുമായിരുന്ന കുഡുഖോവ് 2013ലുണ്ടായ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."