HOME
DETAILS

കുവൈത്ത് തീപിടിത്തം:  മരിച്ചവരില്‍ കണ്ണൂര്‍, പെരിന്തല്‍മണ്ണ സ്വദേശികളും, നാല് പേരെ കൂടി തിരിച്ചറിഞ്ഞു; മരിച്ച മലയാളികളുടെ എണ്ണം 13 ആയി  

  
Web Desk
June 13 2024 | 04:06 AM

Kuwait fire:  four more identified


കുവൈത്ത് സിറ്റി: കുവൈത്ത് തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 12 ആയി. മലപ്പുറം തിരൂര്‍ സ്വദേശിയും കണ്ണൂര്‍ ധര്‍മടം സ്വദേശിയുമായാണ് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. തിരൂര്‍ കൂട്ടായി കോതപറമ്പ് സ്വദേശി കുപ്പന്റെപുരയ്ക്കല്‍ നൂഹ് (40) ആണ് മരിച്ചത്. രണ്ടുമാസം മുമ്പാണ് നൂഹ് അവധി കഴിഞ്ഞ് കുവൈറ്റിലേക്ക് മടങ്ങിയത്.

കണ്ണൂര്‍ ധര്‍മടം സ്വദേശി ബിശ്വാസ് കൃഷ്ണന്‍ (33) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ബിശ്വാസിന്റെ മരണം സ്ഥിരീകരിച്ചത്. ഒരു വര്‍ഷം മുമ്പാണ് ബിശ്വാസ് കുവൈത്തിലെ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചത്.

ചങ്ങനാശാശേരി ഇത്തിത്താനം സ്വദേശി ശ്രീഹരി പി(27), പെരിന്തല്‍മണ്ണ പുലാമന്തോള്‍തിരുത്ത് സ്വദേശി മരക്കാടത്ത് പറമ്പില്‍ ബാഹുലേയന്‍(27) എന്നിവരാണ് തിരിച്ചറിഞ്ഞ മറ്റു രണ്ടു പേര്‍. 

പത്തനംതിട്ട ജില്ലക്കാരനായ ഒരാള്‍ കൂടി തീപിടിത്തത്തില്‍ മരിച്ചു. തിരുവല്ല പെരിങ്ങര പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ മേപ്രാല്‍ മരോട്ടിമൂട്ടില്‍ ചിറയില്‍ വീട്ടില്‍ തോമസ് സി ഉമ്മന്‍ ആണ് മരിച്ചതായി ഇന്ന് രാവിലെ ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. നാല് വര്‍ഷം മുമ്പാണ് ഇയാള്‍ ജോലിക്കായി കുവൈത്തിലെത്തിയത്. ആകാശ് എസ്. നായര്‍, പി.വി മുരളീധരന്‍ നായര്‍, സജു വര്‍ഗീസ് എന്നീ പത്തനംതിട്ട സ്വദേശികള്‍ മരിച്ചതായി ഇന്നലെ തന്നെ സ്ഥിരീകരിച്ചിരുന്നു.

മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തും. 

 മലയാളി വ്യവസായിയുടെ  ഉടമസ്ഥതയിലുള്ള എന്‍ബിടിസി കമ്പനി ജീവനക്കാരുടെ ഫ്‌ലാറ്റിലാണ് ഇന്നലെ പുലര്‍ച്ചെ തീപിടിത്തമുണ്ടായത്.  തെക്കന്‍ കുവൈത്തില്‍ അഹ്മദി ഗവര്‍ണറേറ്റിലെ മംഗഫില്‍ വിദേശ തൊഴിലാളികള്‍ താമസിക്കുന്ന മേഖലയിലാണ് അപകടമുണ്ടായത്. സ്വദേശി പൗരന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. കെട്ടിട ഉടമയെയും സുരക്ഷാ ജീവനക്കാരനെയും അറസ്റ്റു ചെയ്തു. 

പരുക്കേറ്റ ഇന്ത്യക്കാര്‍ക്ക് മികച്ച ചികില്‍സ ഉറപ്പു വരുത്തിയതായി ഇന്ത്യന്‍ സ്ഥാനപതി പറഞ്ഞു. തീപിടിത്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും പരുക്കേറ്റവര്‍ക്കും എല്ലാ സഹായവും ഉറപ്പാക്കുമെന്ന് എന്‍ബിടിസി കമ്പനി അറിയിച്ചു. കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലോക കേരള സഭയുടെ ഇന്നത്തെ പരിപാടികള്‍ സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കി. കുവൈത്തിലുണ്ടായ തീപിടിത്തം ചര്‍ച്ച ചെയ്യാന്‍ ഇന്ന് അടിയന്തര മന്ത്രിസഭായോഗം ചേരും. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  a day ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a day ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  a day ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 days ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 days ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 days ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  2 days ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കുറക്കണമെന്ന് അഭ്യർത്ഥിച്ച് ദുബൈ പൊലിസ്

uae
  •  2 days ago
No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  2 days ago