ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ച് മുസ്‌ലിം ലീഗ് രാജ്യസഭാ സ്ഥാനാർഥി ഹാരിസ് ബീരാൻ
കോഴിക്കോട്: മുസ്‌ലിം ലീഗ് രാജ്യസഭാ സ്ഥാനാർഥി അഡ്വ. ഹാരിസ് ബീരാൻ സമസ്ത അധ്യക്ഷനും സുപ്രഭാതം ചെയർമാനുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ചു. സുപ്രഭാതത്തിന്റെ കോഴിക്കോട് ഓഫീസിലെത്തിയാണ് ഹാരിസ് ബീരാൻ ജിഫ്രി മുത്തുക്കോയ തങ്ങളെ കണ്ടത്. സുപ്രഭാതം സി.ഇ.ഓ മുസ്തഫ മുണ്ടുപ്പാറ, മാനേജിങ് എഡിറ്റർ ടി.പി ചെറൂപ്പ, റസിഡന്റ് എഡിറ്റർ സത്താർ പന്തല്ലൂർ, സി.പി ഇഖ്ബാൽ തുടങ്ങിയവർ ചേർന്ന് ഹാരിസ് ബീരാനെ സ്വീകരിച്ചു.
നവാസ് പൂനൂർ, കോഴിക്കോട് ജില്ലാ സെക്രട്ടറി വി.കെ ഹുസ്സൈൻ കുട്ടി, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് കെ. അഹമ്മദ് സാജു, എൻ.സി അബൂബക്കർ, നസീം പുളിക്കൽ, ആഷിഖ് ചെലവൂർ, ഡൽഹി കെ.എം.സി.സി അംഗങ്ങളായ ഗഫൂർ, ഖാലിദ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. മുസ്‌ലിം ലീഗ് രാജ്യസഭയിലേക്ക് യു.ഡി.എഫ് സ്ഥാനാർഥിയായി അഡ്വ. ഹാരിസ് ബീരാനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹം സന്ദർശനം നടത്തിയത്.
തിങ്കളാഴ്ചയായിരുന്നു സുപ്രീം കോടതി അഭിഭാഷകനും ഡൽഹി കെഎംസിസി പ്രസിഡന്റുമായ അഡ്വ, ഹാരിസ് ബീരാനെ മുസ്‍ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. തിരുവനന്തപുരത്തു നടന്ന മുസ്‌ലിം ലീഗ് നേതൃയോഗത്തിലാണ് ഹാരിസ് ബീരാനെ സ്ഥാനാർഥിയായി തിരഞ്ഞെടുത്തത്. പൗരത്വ നിയമഭേദഗതി ഉൾപ്പടെയുള്ള ലീഗിന്റെ മുഴുവൻ കേസുകളും ഡൽഹി കേന്ദ്രീകരിച്ചു സുപ്രിം കോടതിയിൽ ഏകോപിപ്പിക്കുന്നത് ഹാരിസ് ബീരാനാണ്. പ്രവാസി വോട്ട് അവകാശം സംബന്ധിച്ചുള്ള കേസ്, ഹിജാബ് കേസ്, ഹാദിയ കേസ്, അബ്ദുൽ നാസർ മഅദനിയുടെ കേസുകൾ, ജേർണലിസ്റ്റ് സിദ്ധിഖ് കാപ്പന്റെ കേസ് തുടങ്ങിയ കേസുകൾ സുപ്രിം കോടയിൽ വാദിച്ച് ശ്രദ്ധനേടിയിട്ടുണ്ട് ഹാരിസ് ബീരാൻ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."