ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമില്‍ മനുഷ്യന്റെ വിരല്‍; ഞെട്ടല്‍, അന്വേഷണം
മുംബൈ: ഓണ്‍ലൈനായി വാങ്ങിയ ഐസ്‌ക്രീമിനുള്ളില്‍ നിന്ന് മനുഷ്യ വിരലിന്റെ ഭാഗം കിട്ടിയെന്ന് പരാതി. ഭക്ഷ്യവിതരണ ആപ്പായ സെപ്‌റ്റോ വഴി മലഡ് സ്വദേശിയായ ഡോ. ഒര്‍ലേം ബ്രെന്‍ഡന്‍ സെറാവോ എന്നയാള്‍ വാങ്ങിയ ഐസ്‌ക്രീമിലാണ് വിരല്‍ കണ്ടത്. ഇവരുടെ പരാതിയില്‍ പൊലിസ് കേസെടുത്തു.
ഡോക്ടറുടെ സഹോദരിയാണ് ആപ്പില്‍ നിന്ന് മൂന്ന് ഐസ്‌ക്രീമുകളും പലചരക്ക് സാധനങ്ങളും ഓര്‍ഡര്‍ ചെയ്തത്. കഴിച്ചുതുടങ്ങിയപ്പോള്‍ നാവില്‍ എന്തോ തടയുന്നതായി തോന്നിയെന്നും ആദ്യം നട്‌സോ ചോക്ലേറ്റ് പീസോ ആണെന്ന് വിചാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് നോക്കിയപ്പോഴാണ് അത് വിരലാണെന്ന് മനസിലായത്.
ഉടന്‍ തന്നെ അദ്ദേഹം പൊലിസില്‍ പരാതി നല്‍കുകയും ചെയ്തു. ഐസ്‌ക്രീമില്‍ നിന്നും ലഭിച്ചത് വിരലിന്റെ ഭാഗം തന്നെയാണെന്ന് പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഐസ്‌ക്രീം നിര്‍മ്മിച്ച് പാക്കുചെയ്ത സ്ഥലവും പരിശോധനയ്ക്ക് വിധേയമാക്കും. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."