ഗതാഗതം താറുമാറാകുമെന്ന വാര്‍ത്തകളില്‍ അടിസ്ഥാനമില്ലെന്ന് റെയില്‍വേ അധികൃതര്‍
തിരുവനന്തപുരം: കറുകുറ്റി അപകടത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കി റെയില്‍വേ. പാളങ്ങളിലെ വിള്ളലുകള്‍ അറിയാനുള്ള അള്‍ട്രാ സൗണ്ട് ചെക്കിങ് അടക്കമുള്ള ആധുനിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ചെക്കിങ്.
എന്നാല്‍, അപകടത്തിന്റെ പശ്ചാത്തലത്തില്‍ ട്രെയിന്‍ ഗതാഗതം താറുമാറാകുമെന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്ന് സുപ്രഭാതത്തോട് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
ഓരോ ആറു മാസം കൂടുമ്പോഴുമുള്ള പരിശോധനകളാണ് നടക്കുന്നതെന്നും ഇതില്‍ പ്രത്യേകിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ പറഞ്ഞു. അള്‍ട്രാ സൗണ്ട് ചെക്കിങ്ങ് വഴി വിള്ളല്‍ വരാന്‍ സാധ്യതയുള്ള പാതകളെ കുറിച്ചും അതിലെ വിള്ളലുകളെ കുറിച്ചും
എന്നിവ യഥാസമയം അറിയിപ്പ് നല്‍കും. ചെക്കിങ്ങുകളില്‍ വിള്ളലുകള്‍ കണ്ടെത്തിയാല്‍ അവയുടെ സ്വഭാവമനുസരിച്ച് അറ്റകുറ്റപ്പണികള്‍ നടത്തും. ഇതിനായി ഇവയെ കാറ്റഗറൈസ് ചെയ്താണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. അപകടാവസ്ഥയിലുള്ള വിള്ളലുകളാണെങ്കില്‍ പെട്ടെന്ന് തന്നെ അറ്റകുറ്റപ്പണി നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."