തിരുവനന്തപുരം ആര്‍സിസിയിലും ക്ഷീരവികസന വകുപ്പിലും ഒഴിവുകള്‍; ജൂണ്‍ മാസത്തിലെ താല്‍ക്കാലിക സര്‍ക്കാര്‍ ജോലികള്‍ നോക്കാം
ആര്‍സിസിയില്‍ പിആര്‍ഒ
തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ അസിസ്റ്റന്റ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നു. ജൂണ്‍ 28ന് വൈകീട്ട് മൂന്നുവരെ അപേക്ഷ സ്വീകരിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് www.rcctvm.gov.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷ ഫോമും മറ്റ് വിവരങ്ങളുമറിയാം.
ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങ് എക്‌സ്‌പേര്‍ട്ട്
ക്ഷീര വികസന വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ കോ-ഓപ്പറേറ്റീവ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് എക്‌സ്‌പേര്‍ട്ടിനെ നിയമിക്കുന്നു. അഭിമുഖം വഴിയാണ് നിയമനം.
കോ-ഓപ്പറേറ്റീവ് അക്കൗണ്ടിങ് ബി.എസ്.സി (കോ- ഓപ്പറേഷന്‍ ആന്‍ഡ് ബാങ്കിങ്), എ.ഐസി.ടി.ഇ അംഗീകരിച്ച പിജിഡിബിഎ (കോ-ഓപ്പറേഷന്‍) ആണ് യോഗ്യത.
20 വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. 19ന് രാവിലെ 11ന് ക്ഷീര വികസന വകുപ്പ് ഡയറക്ടറേറ്റിലാണ് ഇന്റര്‍വ്യൂ നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2440853.
സ്റ്റുഡന്റ് കൗണ്‍സിലര്‍ നിയമനം
വയനാട് ജില്ലയിലെ അഞ്ച് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും ഹോസ്റ്റലുകളിലും സ്റ്റുഡന്റ് കൗണ്‍സിലര്‍ ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തുന്നു. എം.എ സൈക്കോളജി, എം.എസ്.ഡബ്ല്യൂ (സ്റ്റുഡന്റ് കൗണ്‍സിലിങ്) യോഗ്യതയുള്ള സ്‌കൂളുകളില്‍ താമസിച്ച് പഠിപ്പിക്കാന്‍ സമ്മതമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി: 25 നും 45നും ഇടയില്‍.
സ്റ്റുഡന്റ് കൗണ്‍സിലിങ് സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമയുള്ളവര്‍ക്ക് മുന്‍ഗണന. കേരളത്തിന് പുറത്തുള്ള സര്‍വ്വകലാശാലകളില്‍ നിന്ന് യോഗ്യത നേടിയവര്‍ തുല്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. താല്‍പര്യമുള്ളവര്‍ അപേക്ഷ, ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി സിവില്‍ സ്റ്റേഷനിലെ ഐ.റ്റി.ഡി.പി ഓഫീസില്‍ ജൂണ്‍ 25ന് രാവിലെ 10ന് അഭിമുഖത്തിന് എത്തണം.
സംശയങ്ങള്‍ക്ക്: 04936 202230, 9496070333.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."