HOME
DETAILS
MAL
കുവൈത്ത് തീപിടിത്തം; മരണപ്പെട്ടവരുടെ കുടുംബത്തിന് എട്ട് ലക്ഷം സഹായധനം പ്രഖ്യാപിച്ച് എന്‍ബിടിസി
Web Desk
June 13 2024 | 12:06 PM
കുവെത്ത് സിറ്റി: കുവൈത്ത് മംഗഫയിലെ തീപിടിത്തത്തില്‍ സഹായധനം പ്രഖ്യാപിച്ച് എന്‍.ബി.ടി.സി. അപകടത്തില്‍ മരിച്ച മുഴുവന്‍ തൊഴിലാളികളുടെയും കുടുംബത്തിന് എട്ട് ലക്ഷം രൂപ വീതം സഹായധനമായി നല്‍കുമെന്ന് എന്‍.ബി.ടി.സി അറിയിച്ചു. കൂടാതെ മരണപ്പെട്ടവരുടെ ഭൗതിക ശരീരം നാട്ടില്‍ എത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു.
അടിയന്തര സഹായധനമായാണ് എട്ട് ലക്ഷം രൂപ നല്‍കുന്നത്. ഇതിന് പുറമെ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ തുക, മറ്റ് ആനുകൂല്യങ്ങള്‍, കുടുംബത്തിന്റെ പരിരക്ഷ, ആശ്രിതര്‍ക്ക് ജോലി എന്നിവ ഉത്തരവാദിത്തോടെ സമയ ബന്ധിതമായി നല്‍കുമെന്നും എന്‍.ബി.ടി.സി പുറത്തിറക്കിയ പ്രസ് റിലീസില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."