HOME
DETAILS
MAL
ജാര്‍ഖണ്ഡില്‍ പൊലിസും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടല്‍: രണ്ട് മരണം
backup
August 30 2016 | 06:08 AM
റാഞ്ചി: ജാര്‍ഖണ്ഡിലെ തെര്‍മല്‍ പവര്‍ പ്ലാന്റിന് മുന്നില്‍ പൊലിസും നാട്ടുകാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു പേര് മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പവര്‍ പ്ലാന്ിലെ ജോലിതര്ക്കവുമായി ബന്ധപ്പെട്ട് സമരം ചെയ്ത നാട്ടുകാരുമായാണ് പൊലിസ് ഏറ്റുമുട്ടിയത്.
സമരക്കാര്‍ ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. പൊലിസുകാര്‍ക്കു നേരെയും കല്ലേറ് തുടങ്ങിയപ്പോഴാണ് സമരക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കല്ലേറില്‍ 25 പൊലിസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."