കത്തിയെരിഞ്ഞത് കുന്നോളം കൂട്ടിവെച്ച കിനാക്കൾ
കുവൈത്തിലെ അഹമ്മദി ഗവർണറേറ്റിലെ മംഗഫ് ബ്ലോക്കിലെ ഫൽറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ചത്
സംഭവത്തിൽ രണ്ട് ചങ്ങനാശേരി സ്വദേശികൾ മരിച്ചു. ഇത്തിത്താനം കിഴക്കേടത്ത് പി. ശ്രീഹരി (27), പായിപ്പാട് കടുങ്ങാട്ടായ പാലത്തിങ്കൽ ഷിബു വർഗീസ് (38) എന്നിവരാണ് മരിച്ചത്. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം പൂർത്തിയാക്കിയ ശ്രീഹരി ഇകഴിഞ്ഞ ജൂൺ അഞ്ചിനാണ് കുവൈത്തിലെ സൂപ്പർമാർക്കറ്റിന്റെ കൺസ്ട്രക്ഷൻ വർക്കുമായി ബന്ധപ്പെട്ട ജോലിക്കായി പോയത്.
പായിപ്പാട് കടുങ്ങാട്ടായ പാലത്തിങ്കൽ കുടുംബാംഗമായ ഷിബു വർഗീസ് കഴിഞ്ഞ 10 വർഷമായി കുവൈത്തിലെ എൻ.ബി.ടി.സി കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്തുവരികയായിരുന്നു. ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ നഴ്‌സ് ആണ് ഷിബുവിന്റെ ഭാര്യ റോസി. ഐഡൻ ഏക മകനാണ്. മാതാപിതാക്കൾ മരണപ്പെട്ട ഷിബുവിന്റെ പായിപ്പാട്ടെ കുടുംബ വീട്ടിൽ ഇളയ സഹോദരൻ ഷിനു മാത്രമാണുള്ളത്.
നെടുമങ്ങാട് ഉഴമലയ്ക്കൽ കുര്യാത്തി ലക്ഷംവീട് കോളനിയിൽ അരുൺബാബു (37)വിന്റെ മരണം ഇന്നലെ ഉച്ചയോടെയാണ് ബന്ധുക്കൾ അറിയുന്നത്. ആറുമാസം മുമ്പ് നാട്ടിൽ ലീവിന് വന്നുപോയതാണ്. ഭാര്യ വിനിത. മക്കൾ അഷ്ടമി, അമയ്യ. പരേതനായ ബാബുവിന്റെയും അജിത കുമാരിയുടെയും മകനാണ്.
കണ്ണൂർ സ്വദേശികളായ മൂന്നുപേരുടെ മരണവും സ്ഥിരീകരിച്ചു. ധർമടം കോർണേഷൻ സ്‌കുളിന് സമീപമുള്ള വാഴയിൽ വീട്ടിലെ വിശ്വാസ് കൃഷ്ണ, ചെറുപുഴ കുത്തൂർ നിതിൻ, കുറുവതറ അനീഷ് കുമാർ എന്നിവരാണ് മരിച്ചത്. ഡ്രാഫ്റ്റ്‌സ്മാനായ വിശ്വാസ് കൃഷ്ണ എട്ടുമാസം മുമ്പാണ് കുവൈത്തിലെ സ്വകാര്യ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. നിധിൻ കുവൈത്തിൽ ഡ്രൈവറായിരുന്നു. ഒരുവർഷം മുമ്പാണ് നാട്ടിൽ വന്നുപോയത്. പുതിയ വീട് നിർമിക്കുന്നതിനായി തറകെട്ടി നിർത്തിയിരിക്കുകയാണ്. സ്വകാര്യബസ് ഡ്രൈവറായ വയക്കരയിലെ കൂത്തൂർ ലക്ഷ്മണന്റെയും പരേതയായ ചെന്തലവീട്ടിൽ ഇന്ദിരയുടേയും മകനാണ് നിധിൻ. സഹോദരൻ: ജിതിൻ (ബസ് തൊഴിലാളി). ധർമടത്തെ പരേതനായ കൃഷ്ണന്റെയും ഹേമലതയുടെയും മകനാണ് വിശ്വാസ് കൃഷ്ണ. ഭാര്യ: പൂജ രമേശ്. മകൻ: ദൈവിക് (മൂന്ന്). സഹോദരൻ: ജിതിൻ കൃഷ്ണ.
നാട്ടിലെത്തി കഴിഞ്ഞ മാസം 31നാണ് അനീഷ് കുമാർ കുവൈത്തിലേക്ക് പോയത്. പരേതനായ യു.കെ ചന്ദ്രന്റെയും പി. സതിയുടെയും മകനാണ്. ഭാര്യ സന്ധ്യ. മക്കൾ അശ്വിൻ അനീഷ്, ആദിഷ് അനീഷ്. സഹോദരങ്ങൾ: അജിത്ത്കുമാർ, രഞ്ജിത്ത് (ഇരുവരും കുവൈത്ത്), രാജേഷ് (ഖത്തർ).
ആലപ്പുഴ ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി മാത്യു തോമസ് കുവൈത്തിലെ ഷോപ്പിങ് മാളിൽ 30 വർഷമായി സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു. നിരണം പ്ലാച്ചുവട്ടിൽ പരേതരായ ഗീവർഗീസ് തോമസിന്റെയും മറിയാമ്മയുടെയും മകനാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അവസാനമായി നാട്ടിൽവന്നു മടങ്ങിയത്. ഭാര്യ ഷിനു മാത്യു. മക്കൾ മേഘ, മെറിൻ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."