HOME
DETAILS

സമ്മാനപ്പൊതികളില്ല, ചേര്‍ത്തു മുകരാന്‍ പോലുമാവില്ല; കണ്ണീര്‍ നിറഞ്ഞ കാത്തിരിപ്പിലേക്ക് അവരെത്തി

  
Web Desk
June 14 2024 | 05:06 AM

kuwait fire body reached news123

കുവൈത്ത് സിറ്റി: ഒടുവില്‍ കണ്ണീരില്‍ കുതിര്‍ന്ന കാത്തിരിപ്പുകളിലേക്ക് അവരെത്തി. ഗള്‍ഫിലേക്ക് പത്രാസ് മണക്കുന്ന സമ്മാനപ്പൊതികളോ പെട്ടികളോ ഇല്ലാതെ കാത്തുവെച്ച പിരിശത്തിന്റെ ചൂടില്ലാതെ ചേതനയറ്റ് തണുത്ത് മരവിച്ച് ഒന്നു തൊട്ടു നോത്താന്‍ പോലുമാവാത്ത നോവായി ആ 23 പേര്‍. 

കഴിഞ്ഞ ദിവസമാണ് മലയാളികളെ മുവുവന്‍ നടുക്കത്തിലാഴ്ത്തിയ അപകടമുണ്ടായത്. കുവൈത്തിലുണ്ടായ തീപിടിത്തത്തില്‍ 50 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇതില്‍ 23 മലയാളികള്‍. വീട്ടിലെ ഉറ്റവരുമായി വിഡിയോകോളില്‍ സംസാരിച്ചാണ് പലരും ചൊവ്വാഴ്ച ഉറക്കിലേക്ക് പോയത്. പുലര്‍ച്ചെ പൊടുന്നനെയുള്ള നിലവിളി കേട്ടും പുകമണം ശ്വസിച്ചുമാണ് പിന്നീടവര്‍ ഉണര്‍ന്നത്. ഉറക്കച്ചവട് വിട്ടുപോയിട്ടില്ലാത്തതിനാല്‍ എന്താണ് സംഭവിച്ചതെന്ന് പലര്‍ക്കും മനസ്സിലായിട്ടുണ്ടായിരുന്നില്ല. സൈറണ്‍ വിളിയും ബഹളവും കണ്ടതോടെ താമസിക്കുന്ന ആറുനില കെട്ടിടസമുച്ചയത്തിന് തീപ്പിടിച്ചിരിക്കുകയാണെന്ന് മനസ്സിലായി. ചിന്തിച്ചു നില്‍ക്കാന്‍ സമയമില്ല. ജീവന്‍ രക്ഷിക്കാനായി  ചിലര്‍ 40 50 മീറ്റര്‍ ഉയരത്തില്‍നിന്ന് താഴേക്ക് എടുത്തുചാടി. മുറിക്കുള്ളില്‍ കറുത്ത പുകച്ചുരുളുകള്‍ എത്തിയതോടെ മാത്രമാണ് ചിലര്‍ തീപിടിച്ചത് അറിഞ്ഞത്. ഇവര്‍ കിടപ്പുമുറിയില്‍ ശ്വാസംമുട്ടി മരിക്കുകയും ചെയ്തു. പലരും തീയില്‍ കത്തിക്കരിഞ്ഞ് തിരിച്ചറിയാത്ത വിധത്തിലായിരുന്നു.

ചിലര്‍ അടുത്തിടെ നാട്ടില്‍ വന്ന് മടങ്ങിയവര്‍. ചിലര്‍ വരാനിരിക്കുന്നവര്‍. പുതിയ വീട്, വിവാഹം, മക്കളുടെ വിദ്യാഭ്യാസം അങ്ങനെ നിരവധി സ്വപ്‌നങ്ങള്‍ ചേര്‍ത്തു വെച്ചുറങ്ങിയവര്‍. സംഭവം നടന്ന് ഏറെ വൈകിയാണ് നാട്ടിലെ ബന്ധുക്കള്‍ പ്രിയപ്പെട്ടവരെ അഗ്‌നിവിഴുങ്ങിയത് അറിഞ്ഞത് തന്നെ. കുവൈത്തിലെ ദുരന്തത്തില്‍ ഏറ്റവുമധികം നഷ്ടം സംഭവിച്ചതും കേരളത്തിനാണ്.

പ്രിഥ്വിരാജ് നായകനായ ആടുജീവിതം സിനിമയുടെ നിര്‍മാതാവ് കെ.ജി അബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എന്‍.ബി.ടി.സി ഗ്രൂപ്പിലെ 150ലേറെ ജീവനക്കാരാണ് മംഗഫിലെ ലേബര്‍ ക്യാംപിലുണ്ടായിരുന്നത്. ജീവനക്കാരില്‍ ബഹുഭൂരിഭാഗവും ഇന്ത്യക്കാര്‍ തന്നെയായിരുന്നു. അതില്‍ തന്നെ മലയാളികളും. അതിനാല്‍ കെട്ടിടത്തിന് തീപ്പിടിച്ചപ്പോള്‍ സംസ്ഥാനത്തിന് വലിയ വിലനില്‍കേണ്ടിവന്നു. കുവൈത്ത് ഭരണകൂടവുമായി സഹകരിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വേഗത്തിലുള്ള ഇടപെടലുകളാണ് മൃതദേഹങ്ങള്‍ പെട്ടെന്ന് നാട്ടിലെത്തിക്കാനും പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കാനും കഴിഞ്ഞത്.
അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ദ്ധന്‍ സിങ് സന്ദര്‍ശിച്ചു. ഇന്ത്യക്കാരെ പാര്‍പ്പിച്ച ജാബിര്‍ ആശുപത്രിയിലെത്തിയ അദ്ദേഹം പരുക്കേറ്റവരുമായി സംസാരിക്കുകയും വിവരങ്ങള്‍ ആരായുകയും ചെയ്തു. കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അല്‍ യഹ്‌യയും ആരോഗ്യമന്ത്രി ഡോ. അഹ്മദ് അല്‍ അവാദിയും ആശുപത്രിയിലെത്തി രോഗികളെ കണ്ടു. കേന്ദ്രമന്ത്രിയുമായും ഇരുവരും കൂടിക്കാഴ്ച നടത്തി. കുവൈത്തിന്റെ ഭാഗത്തുനിന്നുള്ള പിന്തുണയ്ക്ക് ഇരുവരോടും കീര്‍ത്തി വര്‍ദ്ധന്‍ സിങ് നന്ദി അറിയിച്ചു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനും പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും എല്ലാ സഹായങ്ങളും കുവൈത്ത് ഉറപ്പുനല്‍കി. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും കുവൈത്ത് അറിയിച്ചു.

തീപ്പിടിത്ത ദുരന്തത്തിന് പിന്നാലെ കുവൈത്തില്‍ റിയല്‍ എസ്റ്റേറ്റ്, കെട്ടിട നിര്‍മാണ ചടങ്ങളുടെ ലംഘനങ്ങള്‍ക്കെതിരേ അധികൃതര്‍ നടപടി കര്‍ശനമാക്കി. കെട്ടിടങ്ങളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ മുന്നറിയിപ്പില്ലാതെ തന്നെ അതു നീക്കം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി ശൈഖ് ഫഹദുരന്തത്തിന് പിന്നാലെ മുനിസിപ്പല്‍ അധികൃതര്‍ വ്യാപക പരിശോധനങ്ങള്‍ നടത്തി. ഫര്‍വാനിയ മുനിസിപ്പാലിറ്റി പ്രദേശത്ത് ഏഴു ബേസ്‌മെന്റുകള്‍ അടച്ചുപൂട്ടുകയും വിവിധ കെട്ടിടങ്ങള്‍ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ച് ഗള്‍ഫ് എയര്‍

bahrain
  •  2 months ago
No Image

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദേശം 

Kerala
  •  2 months ago
No Image

ദുബൈ; അശ്രദ്ധമായി റോഡ് മുറിച്ചുകടക്കൽ: 37 പേർക്ക് കനത്ത പിഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; നാളെ സ്‌കൂളുകൾക്കും പ്രൈവറ്റ് സ്ഥാപനങ്ങളടക്കമുള്ളവയ്ക്കും അവധി

oman
  •  2 months ago
No Image

ശബരിമല സ്‌പോട്ട് ബുക്കിങ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ 

Kerala
  •  2 months ago
No Image

'ഏറനാട് സീറ്റ് 25 ലക്ഷം രൂപയ്ക്ക് സിപിഐ വിറ്റു'; വിമര്‍ശനവുമായി പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

കണ്ണൂരിലും ആലപ്പുഴയിലും സ്‌കൂള്‍ ബസുകള്‍ മറിഞ്ഞ് അപകടം

Kerala
  •  2 months ago
No Image

നിയമസഭ മാര്‍ച്ചിനിടെ അറസ്റ്റ്; രാഹുല്‍ മാങ്കൂട്ടത്തിലും പികെ ഫിറോസും അടക്കം 37 പേര്‍ക്ക് ജാമ്യം

Kerala
  •  2 months ago
No Image

സര്‍ക്കാരിനെതിരെ സമരത്തിന് ആഹ്വാനം ചെയ്ത് ഇടത് അനുകൂല ജീവനക്കാരുടെ സംഘടന ജോയിന്റ് കൗണ്‍സില്‍ 

Kerala
  •  2 months ago
No Image

'കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് സംസാരിക്കരുത്'; ബാലയ്ക്ക് ഉപാധികളോടെ ജാമ്യം

Kerala
  •  2 months ago