ലീഗുമായും മാണിയുമായും സഹകരിക്കില്ല: എം.എ ബേബി
തിരുവനന്തപുരം: യു.ഡി.എഫില്‍ നിന്നും ബന്ധമൊഴിഞ്ഞ മാണിയുടെ കേരളകോണ്‍ഗ്രസ്സുമായും ലീഗുമായും സഹകരിക്കാന്‍ കഴിയില്ലെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗമായ എം.എ ബേബി. വര്‍ഗീയ നിലപാട് തുടരുന്ന ലീഗുമായി സഹകരിക്കാനും അഴിമതിക്കേസില്‍ ആരോപണവിധേയനായ കെ.എം മാണിയുമായും സഹകരിച്ച് പോകാന്‍ പറ്റുന്ന സാഹചര്യമല്ല നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ലീഗ് വര്‍ഗീയ പാര്‍ട്ടിയാണ്. വര്‍ഗീയ നിലപാട് വച്ചുപുലര്‍ത്തുന്നിടത്തോളം കാലം ലീഗുമായി ഒരു തരത്തിലും സഹകരിക്കാന്‍ കഴയില്ല. ന്യൂനപക്ഷ വര്‍ഗീയത ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് വളമാകുമെന്നും അഅദ്ദേഹം വ്യക്തമാക്കി.
ആത്മാഭിമാനമുള്ളവര്‍ക്ക് ഒരിക്കലും മാണിയുമായി സഹകരിച്ച് പോകാന്‍ കഴിയില്ല. അവസരവാദ രാഷ്ട്രീയനിലപാട് സ്വീകരിച്ച് എല്‍.ഡി.എഫില്‍ നിന്നും പോയ ജെ.ഡി.യുവും ആര്‍.എസ്.പിയും തെറ്റുതിരുത്തി തിരികെ വരാന്‍ സന്നദ്ധത പ്രകടിപ്പിച്ചാല്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി അക്കാര്യം ചര്‍ച്ച ചെയ്യുമെന്നും എം.എ ബേബി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."