HOME
DETAILS

ഗസ്സ മരണമുനമ്പില്‍ 250 നാളുകള്‍; ചര്‍ച്ചകളില്‍ ഒതുങ്ങി 'വെടിനിര്‍ത്തല്‍'

  
Web Desk
June 14 2024 | 07:06 AM

Endless Israeli bombing as no sign of ceasefire

ഗസ്സ സിറ്റി: ഗസ്സക്കുമേല്‍ ഇസ്‌റാഈല്‍ മരണം വിതക്കാന്‍ തുടങ്ങിയിട്ട് 250 നാളുകള്‍. ഒരുഭാഗത്ത് വെടിനിര്‍ത്തലിനുള്ള ശ്രമങ്ങള്‍ തുടരുമ്പോഴും നിരപപരാധികളെ ലക്ഷ്യംവച്ച് ഇസ്‌റാഈല്‍ ഫലസ്തീനില്‍ മിസൈല്‍ വര്‍ഷം തുടരുകയാണ്. ഒമ്പതോളം പേരാണ് 24 മണിക്കൂറിനുള്ളില്‍ ഇസ്‌റാഈല്‍ കൊലപ്പെടുത്തിയത്. മധ്യ റഫയിലും ഗസ്സ സിറ്റിയിലും നടത്തിയ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. നുസൈരിയ്യാത്ത് അഭയാര്‍ഥി ക്യാംപില്‍ നടത്തിയ ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 17 പേര്‍ക്ക് പരുക്കേറ്റു. ക്യാംപിലെ രണ്ട് വീടുകള്‍ക്ക് നേരെയാണ് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷിച്ചത്. ആക്രമണത്തിനിരയായവരെല്ലാം കുടുംബങ്ങങ്ങളാണ്. സൈത്തൂനില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ ഒരാളും കൊല്ലപ്പെട്ടു. റഫയിലെ പത്തോളം പ്രദേശങ്ങളിലാണ് 24 മണിക്കൂറിനുള്ളില്‍ ഇസ്‌റാഈല്‍ മിസൈലുകള്‍ പതിച്ചത്.

ഇതിനൊപ്പം ലബനാന്‍ ഇസ്‌റാഈല്‍ അതിര്‍ത്തിയും പുകഞ്ഞുകൊണ്ടിരിക്കുകയാണ്. ലബനാനില്‍നിന്ന് ശീഈ സായുധസംഘടനയായ ഹിസ്ബുല്ല നടത്തിയ ആക്രമണത്തില്‍ ഇസ്‌റാഈലില്‍ വന്‍ അഗ്‌നിബാധയുണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അധിനിവിഷ്ട ഗോലാന്‍കുന്നിലെ 15 ഭാഗങ്ങളാണ് ഹിസ്ബുല്ല ലക്ഷ്യംവച്ചത്. ഇവിടേക്ക് 150 ഓളം ചെറുറോക്കറ്റുകളാണ് ഇസ്‌റാഈല്‍ തടുത്തുവിട്ടതെന്ന് ഇസ്‌റാഈലി മാധ്യമം മആരിവ് റിപ്പോര്‍ട്ട്‌ചെയ്തു.
ഒക്ടോബര്‍ ഏഴിന് തുടങ്ങിയ ആക്രമണത്തില്‍ ഇതുവരെ 37,232 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 85,037 പേര്‍ക്ക് പരുക്കേറ്റു. ആക്രമണത്തിനിരയായവരില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളും പ്രായമുള്ളവരുമാണ്. ഇതോടൊപ്പം അധിനിവിശ്ട വെസ്റ്റ് ബാങ്കില്‍ സയണിസ്റ്റുകള്‍ കൂട്ട അറസ്റ്റും തുടരുകയാണ്. ഇന്നലെ മാത്രം വെസ്റ്റ് ബാങ്കില്‍നിന്ന് 12 ഫലസ്തീനികളെയാണ് സൈന്യം പടിച്ചുകൊണ്ടുപോയത്. ഒക്ടോബര്‍ ഏഴിന് ശേഷം അധിനിവിശ്ട വെസ്റ്റ് ബാങ്കില്‍നിന്ന് ഇസ്‌റാഈല്‍ സൈന്യം നിയമവിരുദ്ധമായി പിടികൂടിയവരുടെ എണ്ണം 9,185 ആയി.

ഇതുവരെയുള്ള ആക്രമണത്തില്‍ ഫലസ്തീനിലെ 60 ശതമാനം താമസകെട്ടിടങ്ങളും 80 ശതമാനം വാണിജ്യ, വ്യാപാര കെട്ടിടങ്ങളും തകര്‍ന്നു. 267 ആരാധനാലയങ്ങളും ഇസ്‌റാഈല്‍ തകര്‍ത്തു. ഫലസ്തീനില്‍ ആകെയുള്ള 35ല്‍ 16 ആശുപത്രികള്‍ മാത്രമാണ് ഇപ്പോള്‍ ഭാഗികമായെങ്കിലും പ്രവര്‍ത്തനസജ്ജമായിട്ടുള്ളത്. 130 ആംബുലന്‍സുകള്‍ ബോംബിട്ട് തകര്‍ത്തു. 88 ശതമാനം സ്‌കൂള്‍ കെട്ടിടങ്ങളും ഇസ്‌റാഈല്‍ തകര്‍ത്തതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

അതിനിടെ ഇസ്‌റാഈലിനെ വെടിനിര്‍ത്തലിന് പ്രേരിപ്പിക്കാനായി യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഖത്തറിലെത്തി. നിരുപാധിക വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് കഴിഞ്ഞദിവസം യു.എസ് കൊണ്ടുവന്ന പ്രമേയം യു.എന്‍ രക്ഷാസമിതിയില്‍ പാസായിരുന്നു. ഇതു നടപ്പാക്കുകയാണ് ബ്ലിങ്കന്റെ ലക്ഷ്യം. യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ച മൂന്നുഘട്ട വെടിനിര്‍ത്തല്‍ പദ്ധതി വ്യവസ്ഥകളോടെ അംഗീകരിക്കാന്‍ തയാറാണെന്ന് ഹമാസ് അറിയിച്ചിട്ടുണ്ട്.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഞാന്‍ കലൈഞ്ജറുടെ പേരമകന്‍, ഒരിക്കലും മാപ്പ് പറയില്ല'സനാതന ധര്‍മ വിവാദത്തില്‍ നിലപാട് ആവര്‍ത്തിച്ച് ഉദയനിധി

National
  •  2 months ago
No Image

ഭാര്യയുടെ പ്രസവവും കുഞ്ഞിന്റെ പൊക്കിള്‍ കൊടി മുറിക്കുന്നതും ചിത്രീകരിച്ച് ചാനലില്‍; തമിഴ് യുട്യൂബര്‍ നിയമക്കുരുക്കില്‍

National
  •  2 months ago
No Image

സിദ്ദിഖിന്റെ ഇടക്കാല ജാമ്യം തുടരും; മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് മാറ്റി

Kerala
  •  2 months ago
No Image

ഇസ്‌റാഈലിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം; മുന്നറിയിപ്പ് സൈറണ്‍, തെല്‍ അവീവില്‍ അടിയന്തരാവസ്ഥ

International
  •  2 months ago
No Image

കോണ്‍ഗ്രസിന് പുതിയ തലവേദനയായി ഷാനിബ്; പാലക്കാട് സ്വതന്ത്രനായി മത്സരിക്കും

Kerala
  •  2 months ago
No Image

മുംബൈ ഭീകരാക്രമണം: തഹാവുര്‍ റാണയെ ഇന്ത്യക്ക് കൈമാറും 

International
  •  2 months ago
No Image

യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് കളക്ടര്‍, നവീനുമായി ഉണ്ടായിരുന്നത് നല്ലബന്ധം

Kerala
  •  2 months ago
No Image

നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലിസിന് കൈമാറി

Kerala
  •  2 months ago
No Image

' നിങ്ങളില്‍ ഞങ്ങള്‍ ഭഗത് സിങ്ങിനെ കാണുന്നു'അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയിക്ക് നിയമസഭാ സീറ്റ് വാഗ്ദാനം 

National
  •  2 months ago
No Image

യു.പിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ആറു മരണം

National
  •  2 months ago