പ്രവാസ ലോകത്തുണ്ടായതില്‍ വലിയ ദുരന്തം;കുവൈത്ത് ഇടപെട്ടത് ഫലപ്രദമായി:മുഖ്യമന്ത്രി
കുവൈത്തിലെ തീപ്പിടിത്തത്തില്‍ മരണപ്പെട്ടവര്‍ക്ക് അനുശോചനമറിയിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസ ലോകത്തുണ്ടായതില്‍ വെച്ച് ഏറ്റവും വലിയ ദുരന്തമാണിതെന്നും,കുവൈത്ത് ദാരുണസംഭവത്തില്‍ ഫലപ്രദമായി ഇടപെട്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ലോകകേരള സഭയുടെ ഉദ്ഘാടന സമ്മേളനത്തിലാണ് മുഖ്യമന്ത്രി ദുരന്തത്തില്‍ മരിച്ചവര്‍ക്ക് അനുശോചനമറിയിച്ചത്.
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ കുവൈത്ത് യാത്ര വിലക്കിയ കേന്ദ്രനടപടിയെ മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ അപലപിച്ചു. മരണവീട്ടില്‍ പോകുന്നത് നാടിന്റെ സംസ്‌കാരമാണെന്നും സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ഔചിത്യപരമല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
'പരിക്കേറ്റ് കിടക്കുന്നവരെ കാണുക എന്നതടക്കമുള്ള കാര്യങ്ങള്‍ക്കാണ് മന്ത്രിയെ അയച്ചത്. മരണവീട്ടില്‍ പോകുന്നത് നാടിന്റെ സംസ്‌കാരമാണ്. ഇതൊക്കെ എല്ലാവരും ചെയ്യുന്നതുമാണ്. ക്ലിയറന്‍സ് ഇല്ല എന്നായിരുന്നു കേന്ദ്രം നല്‍കിയ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."