ദുബൈ; ലംഘനങ്ങൾ കണ്ടെത്താൻ ആർ.ടി.എ പരിശോധന
ദുബൈ:ലംഘനങ്ങൾ കണ്ടെത്താൻ ആർ.ടി.എ 698 സ്ഥലങ്ങൾ പരിശോധിച്ചു. 698 ഡെവലപർ സൈറ്റുകളിലും ഫ്രീസോണുകളിലും വിപുലമായ രീതിയിലായിരുന്നു കാംപയിൻ നടത്തിയത്. ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും, റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പു നൽകാനുമായിരുന്നു കാംപയിൻ.
ഈ വർഷാദ്യം ആരംഭിച്ച കാംപയിനിൽ ദുബൈയിലെ 24 ഡെവലപർമാർ കൈകാര്യം ചെയ്യുന്ന മുഴുവൻ ഫ്രീസോണുകളും 57 വികസന മേഖലകളും ഉൾപ്പെട്ടിരുന്നു.എമിറേറ്റിലെ സ്ഥലങ്ങളുടെ ഭംഗി നിലനിർത്താനും ഫ്രീ റോഡുകൾ, സൗകര്യങ്ങൾ, നടപ്പാതകൾ എന്നിവയുടെ ശേഷി ശക്തിപ്പെടുത്താനും ആർ.ടി.എ ലക്ഷ്യമിട്ടിരുന്നു.
കാൽനടക്കാരുടെ സുഗമമായ സഞ്ചാരവും സുരക്ഷിത ത്വവും ഉറപ്പാക്കുകയും ഈ പ്രദേശങ്ങളിൽ വാഹനമോടിക്കുന്നവരെ ബാധിക്കുന്ന തടസ്സങ്ങൾ ഇല്ലാതാക്കുകയും ചെയ്യലും പ്രധാന ഉദ്ദേശ്യമായിരുന്നുവെന്ന് ആർ.ടി.എ ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസിയിലെ റൈറ്റ് ഓഫ് വേ ഡയരക്ടർ ബാസിൽ ഇബ്രാഹിം സഅദ് പറഞ്ഞു. 2021ലെ നിയമം നമ്പർ 4 പ്രകാരം ഈ കാംപയിനുകൾ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."