HOME
DETAILS
MAL
മോഷണമാരോപിച്ച് യുവാവിന് പൊലിസുകാരന്റെ ക്രൂരമര്‍ദ്ദനം
backup
August 30 2016 | 08:08 AM
ഗ്വാളിയോര്‍: മോഷ്ടാവെന്നാരോപിച്ച് പിടികൂടിയ യുവാവിന് പൊലിസിന്റെ ക്രൂരമര്‍ദ്ദനം, മധ്യപ്രദേശിലെ ഗ്വാളിയോര്‍ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം നടന്നത്. മോഷ്ടാവെന്ന് ആരോപിച്ച് പിടികൂടിയ യുവാവിനെ പൊലിസ് കോണ്‍സ്റ്റബിള്‍ മര്‍ദ്ദിച്ച് അവശനാക്കുകയായിരുന്നു. ബോധരഹിതനായി വീണെങ്കിലും പൊലിസുകാരന്‍ അതൊന്നും കാര്യമാക്കാതെ വീണ്ടും വീണ്ടും മര്‍ദ്ദിക്കുകയും ചെയ്തു.
യുവാവിന്റെ കഴുത്തില്‍ തോര്‍ത്തുകെട്ടി വലിക്കുന്നതായും ദൃശ്യങ്ങളില്‍ കാണാം. നിരവധി ജനങ്ങള്‍ നോക്കിനില്‍ക്കെയാണ് ഈത്രയും ക്രൂരമായ സംഭവങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ അരങ്ങേറിയത്. സംഭവത്തില്‍ റെയില്‍വേ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
MP: Thief thrashed unconscious and dragged by GRP Head Constable at Gwalior train station, probe ordered (29.8.16)https://t.co/8zYVNGxI3K
— ANI (@ANI_news) August 30, 2016
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."