കുവൈത്ത് തീപ്പിടിത്തം; എട്ട് പേരുടെ മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ചു
കുവൈത്ത് തീപ്പിടിത്തത്തില്‍ മരണമടഞ്ഞ മലയാളികളില്‍ എട്ട് പേരുടെ മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ചു.
നെടുമങ്ങാട് അരുണ്‍ ബാബു, ശൂരനാട് ഷമീര്‍, വാഴമുട്ടം മുരളീധരന്‍ നായര്‍, ഇടവ ശ്രീജേഷ് തങ്കപ്പന്‍, പെരിനാട് സുമേഷ് എസ്.പിള്ള, ചാവക്കാട് ബിനോയ് തോമസ്, തിരൂര്‍ നൂഹ്, പുലാമന്തോള്‍ ബാഹുലേയന്‍, കണ്ണൂര്‍ വയക്കര നിതിന്‍, തലശ്ശേരി വിശ്വാസ് കൃഷ്ണന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് സംസ്‌കരിച്ചത്.
മരിച്ച ജീവനക്കാരുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ആവശ്യമായ തുക ഇന്നുതന്നെ കുടുംബങ്ങള്‍ക്ക് നല്‍കുമെന്നാണ് കുവൈത്തിലെ എന്‍ബിടിസി കമ്പനി അറിയിച്ചിരിക്കുന്നത്. . ഇതു കൂടാതെ 8 ലക്ഷം രൂപ സാമ്പത്തിക സഹായം കമ്പനിയുടെ പ്രതിനിധികള്‍ ഉടന്‍തന്നെ നേരിട്ട് വീട്ടിലെത്തി നല്‍കും. നഷ്ടപ്പെട്ട ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് എല്ലാ രീതിയിലും ഉള്ള സംരക്ഷണവും തങ്ങള്‍ നല്‍കുമെന്നും, കമ്പനി സ്റ്റാന്‍ഡേര്‍ഡുകള്‍ക്കും അതിനപ്പുറവും ഉള്ള സഹായങ്ങള്‍ ഇവരിലേക്ക് എത്തിക്കുമെന്നും ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍മാരായ ബെന്‍സണ്‍ എബ്രഹാം ഷിബി എബ്രഹാം എന്നിവര്‍ പറഞ്ഞു.
മന്‍ഖഫിലെ കെട്ടിടത്തില്‍ സെക്യൂരിറ്റി റൂമില്‍ നിന്നാണ് തീ പടര്‍ന്നു പിടിച്ചതെന്നാണ് വിവരം. പുക ശ്വസിച്ചത് കൊണ്ടാണ് കൂടുതല്‍ ആളുകളും മരിക്കാനിടയായത്. സെന്‍ട്രലൈസ്ഡ് എസി ആയതിനാല്‍ തീ പടരാന്‍ കാരണമായി. അപകടമുണ്ടായ ഉടന്‍ തന്നെ എല്ലാ ഏകോപനവും കമ്പനി നടത്തിയിട്ടുണ്ടെന്നും മറ്റ് തൊഴിലാളികളെ ലേബര്‍ ക്യാമ്പുകളില്‍ അടക്കം മാറ്റിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."