നിസ്വ കെഎംസിസി എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു
ഒമാൻ: നിസ്വ കെഎംസിസി കമ്മിറ്റി എല്ലാ വർഷവും നടത്തിവരാറുള്ള എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള കെഎംസിസി എക്സലൻസ് 2024 അവാർഡുകൾ വിതരണം ചെയ്തു. ഇന്ത്യൻ സ്കൂൾ യിലെ ടോപ്പ് മാർക്കുകൾ വാങ്ങിയ വിദ്യാർഥികൾക്കുംനിസ്വാ കെഎംസിസി ഗ്രൂപ്പിലെ മെമ്പർമാരുടെ ഏകദേശം ഇരുപതോളം വരുന്ന കുട്ടികൾക്കും ആണ് അവാർഡുകൾ വിതരണം ചെയ്തത് .കെഎംസിസി ആക്ടിംഗ് പ്രസിഡൻറ് ഹാരിസ് നിലമ്പൂരിന്റെ അധ്യക്ഷതയിൽ നിസ്വാ സുന്നി സെൻറർ മദ്രസ ഹാളിൽ വച്ച് നടന്ന പ്രൗഢോജ്വല ചടങ്ങിൽ ബദർ അൽസമ ഹോസ്പിറ്റലിലെ പ്രമുഖ ഡോക്ടർ ഉമ്മർ ഫാറൂഖ് മുഖ്യ അതിഥിയും ഉദ്ഘാടകനും ആയിരുന്നു മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡണ്ട് നൗഷാദ് കാക്കേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.. കെഎംസിസി പ്രസിഡൻറ് ഷമീർ പള്ളക്കൽ ട്രഷറർ റഷീദ് ഹാജി, കെഎംസിസി വനിതാവിങ് കോർഡിനേഷൻ അംഗം മുബീന സാദിഖ്, കേന്ദ്ര കമ്മിറ്റി അംഗം അമീർ ബീവി , കെഎംസിസി വർക്കിംഗ് കമ്മിറ്റി മെമ്പർമാർ തുടങ്ങിയവർ സംസാരിച്ചു Dr ശംസു മാഷ് നന്ദിയും കെഎംസിസി സെക്രട്ടറി അബ്ദുൽ ഹഖ് സ്വാഗതവും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."