HOME
DETAILS

മലയാളി ഹജ്ജ് വണ്ടിയർ സേവനമില്ലാതെ മിന

  
June 14 2024 | 22:06 PM


മക്ക: ഹജ്ജ് സമയത്ത് വിശുദ്ധ പുണ്യ ഭൂമികളിൽ എത്തുന്ന ഹാജിമാർക്ക് മലയാളി ഹജ്ജ് വളണ്ടിയർ സംഘങ്ങൾ നൽകുന്ന സേവനങ്ങൾ ഇത്തവണയില്ല. വളണ്ടിയർമാക്ക് ആവശ്യമായ കാര്യങ്ങൾക്ക് ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് അനുകൂലമായ നിലപാട് ഇല്ലാത്തതിനെ തുടർന്നാണ് ഇത്തവണ ഹജ്ജ് വളണ്ടിയർ സംഘങ്ങളെ അയക്കേണ്ടെന്ന് മലയാളി സംഘടനകൾ തീരുമാനിച്ചത്. ഇന്ത്യൻ എംബസിയുടെ ഭാഗത്ത് നിന്ന് പോലും കാര്യമായ നീക്കം ഉണ്ടാകാത്തതും ഇത്തവണ മലയാളി ഹജ്ജ് വളണ്ടിയർ സംഘങ്ങളെ പിന്നോട്ടടുപ്പിച്ചു. പ്രതിസന്ധികൾക്ക് പരിഹാരം കാണാണമെന്ന് ആവശ്യപ്പെട്ട് സംഘടനകളും ഹജ്ജ് കമ്മിറ്റിയും ഇന്ത്യൻ ഹജ്ജ് മിഷനെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. 

പ്രമുഖ സംഘടനകൾ തങ്ങളുടെ കീഴ്ഘടങ്ങൾക്ക് ഇത് സംബന്ധിച്ച കർശനമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. മിന, അറഫാത്ത്, ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സേവനം നൽകാൻ കഴിയില്ലെന്ന് സംഘടനകൾ വളണ്ടിയർമാരെ അറിയിച്ചിട്ടുണ്ട്. വളണ്ടിയർമാർക്ക് വേണ്ട പരിശീലന പരിപാടികളും മറ്റും സംഘടനകൾ പൂർത്തിയാക്കിയിരുന്നു. കെഎംസിസി, വിഖായ, തനിമ, ഒഐസിസി, ഐസിഎഫ്, ആർ എസ് സി തുടങ്ങി ഒട്ടുമിക്ക മലയാളി സംഘടനകളുടെയും സേവന വിഭാഗം ഹാജിമാർ വന്നത് മുതൽ മക്കയിലും ഹജ്ജ് തുടങ്ങുന്ന സമയം മുതൽ മിന ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും സേവന നിരതരാകാറുണ്ട്. ഈ വർഷവും സമാനമായ നിലയിൽ തന്നെ ഉഷാറായ പ്രവർത്തനം കാഴ്ചവെക്കാൻ സംഘടനകൾ പദ്ധതികളും തയാറാക്കിയിരുന്നു. ഹജ്ജ് നടക്കുന്ന മിനയിൽ ഉൾപ്പെടെ പുണ്യ സ്ഥലങ്ങളിലേക്ക് പ്രവേശം ഈ വർഷം കർശനമാക്കിയിട്ടുണ്ട്. 

ഹാജിമാർക്ക് ഉൾപ്പെടെ ‘നുസുക്’ പെർമിറ്റ് ഉള്ളവരെ മാത്രമേ മിനയിലേക്ക് ഉൾപ്പെടെ പ്രവേശനം നൽകുന്നുള്ളൂ. മുൻകാലങ്ങളിൽ എംബസിയുടെ ഔദ്യോഗിക കാർഡുകൾ ലഭിക്കുന്നവർക്ക് പ്രവേശനം അനുവദിച്ചിരുന്നു. എന്നാൽ, ഇത്തവണ ഇങ്ങനെയുള്ള കാർഡുകൾക്കും അനുമതി നൽകിയിട്ടില്ല. ഒരു നിലക്കും ആരും സാഹസികതക്ക് മുതിരരുതെന്നും ഏതെങ്കിലും സാഹചര്യത്തിൽ പിടിക്കപ്പെട്ടാൽ തങ്ങൾക്ക് ഉത്തരവാദിത്വം ഉണ്ടാകുകയില്ലെന്നും സംഘടനകളുടെ ഔദ്യോഗിക ഭാരവാഹികൾ ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടുണ്ട്. 

ഏതായാലും മലയാളി ഹാജിമാർക്ക് മലയാളികളുടെ സേവനം ലഭ്യമല്ലാത്തത് ഏറെ ബുദ്ധിമുട്ട് ആയിരിക്കും ഉണ്ടാക്കുക. അതേസമയം, അറഫ സംഗമം കഴിഞ്ഞാൽ സഊദി അധികൃതർ നിലപാട് മയപ്പെടുത്തുകയാണെങ്കിൽ നിലവിൽ മക്കയിൽ ലഭ്യമായവരെ വെച്ച് വളണ്ടിയർ സേവനം നൽമെന്ന നിലപാടിലാണ് സംഘടനകൾ. അക്കാര്യത്തിലും ഇത് വരെ വ്യക്തത വന്നിട്ടില്ല. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago