HOME
DETAILS

കുവൈത്ത് തീപിടിത്തം: നാലു മലയാളികളുടെ സംസ്‌ക്കാരം ഇന്ന് 

  
Web Desk
June 15 2024 | 02:06 AM

Kuwait fire: cremation of four Malayalis today

തിരുവനന്തപുരം: കുവൈത്ത് തീപിടിത്തത്തില്‍ മരിച്ച നാല് മലയാളികളുടെ സംസ്‌കാരച്ചടങ്ങുകള്‍ ഇന്ന് നടക്കും. കണ്ണൂര്‍ കുറുവ സ്വദേശി അനീഷ് കുമാര്‍, പന്തളം സ്വദേശി ആകാശ്, വെളച്ചിക്കാല വേങ്ങൂര്‍ വടക്കോട്ട് വിളയില്‍ വീട്ടില്‍ ലൂക്കോസ്, പുനലൂര്‍ നരിക്കല്‍ വാഴവിള സ്വദേശി സാജന്‍ ജോര്‍ജ് എന്നിവര്‍ക്കാണ് ഇന്ന് നാട് വിടനല്‍കുന്നത്. 

കൊച്ചിയില്‍നിന്ന് ഇന്നലെ കണ്ണൂരിലെത്തിച്ച അനീഷ് കുമാറിന്റെ മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ 9 മണിയോടെ മൃതദേഹം കുറുവയിലെ വീട്ടിലെത്തിക്കും. തുടര്‍ന്ന് പൊതുദര്‍ശനം നടക്കും. 11 മണിക്ക് പയ്യാമ്പലത്താണ് സംസ്‌കാരം. ആകാശിന്റെ പന്തളം മുടിയൂര്‍കോണത്തെ വീട്ടില്‍ 11മണിക്ക് പൊതുദര്‍ശനം ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടുമണിയോടെ സംസ്‌കാരം പൂര്‍ത്തീകരിക്കും. 

കൊല്ലം സ്വദേശികളായ രണ്ടുപേരുടെ സംസ്‌കാര ചടങ്ങുകളും ഇന്ന് നടക്കും. വെളച്ചിക്കാല വേങ്ങൂര്‍ വടക്കോട്ട് വിളയില്‍ വീട്ടില്‍ ലൂക്കോസിന്റെ സംസ്‌കാരം ഉച്ചയ്ക്കാണ്. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ നിന്നും വീട്ടില്‍ എത്തിക്കുന്ന മൃതദേഹം വെളച്ചിക്കാല IPC സെമിത്തേരിയിലാണ് അടക്കം ചെയ്യുന്നത്. പുനലൂര്‍ നരിക്കല്‍ വാഴവിള സ്വദേശി സാജന്‍ ജോര്‍ജിന്റെ സംസ്‌കാരം ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. നരിക്കല്‍ മാര്‍ത്തോമാ പള്ളിയില്‍ ആണ് ചടങ്ങുകള്‍. പുനലൂരിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ വീട്ടില്‍ എത്തിക്കും.

തിരുവല്ല സ്വദേശി തോമസ് ഉമ്മന്റെ മൃതദേഹം ഞായറാഴ്ചയാണ് സംസ്‌കരിക്കുക. ദുരന്തത്തില്‍ മരിച്ച സിബിന്‍, സജു വര്‍ഗീസ്, മാത്യു തോമസ്,എന്നിവരുടെ സംസ്‌കാരം തിങ്കളാഴ്ച നടത്താനാണ് ബന്ധുക്കള്‍ തീരുമാനിച്ചിരിക്കുന്നത്.

കുവൈത്ത് ദുരന്തത്തില്‍ മരിച്ച കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിന്‍ ഏബ്രഹാം സാബുവിന്റെ സംസ്‌കാരവും തിങ്കളാഴ്ച നടക്കും. ഒന്‍പതാം മൈല്‍ IPC ചര്‍ച്ച് സെമിത്തേരിയിലാണ് സംസ്‌കാരം . പാമ്പാടിയിലെ വാടക വീട്ടിലും പുതുതായി നിര്‍മിക്കുന്ന വീട്ടിലും പൊതുദര്‍ശനം നടത്തും.

മരിച്ച പായിപ്പാട് സ്വദേശി ഷിബു വര്‍ഗീസിന്റെ സംസ്‌കാര ശുശ്രുഷകള്‍ നാളെ 4 മണിക്ക് പായിപ്പാട് സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയില്‍ നടക്കും. മരിച്ച ഇത്തിത്താനം സ്വദേശി ശ്രീഹരി പ്രദീപിന്റെ സംസ്‌കാരം നാളെ 2 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. മൂന്നു പേരുടെയും മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് .

കുവൈത്ത് തീപിടിത്തത്തില്‍ മരിച്ച മലയാളികളില്‍ 12 പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ സംസ്‌കരിച്ചിരുന്നു. നെടുമങ്ങാട് അരുണ്‍ ബാബു, ശൂരനാട് ഷമീര്‍, വാഴമുട്ടം മുരളീധരന്‍ നായര്‍, ഇടവ ശ്രീജേഷ് തങ്കപ്പന്‍, പെരിനാട് സുമേഷ് എസ്.പിള്ള, ചാവക്കാട് ബിനോയ് തോമസ്, തിരൂര്‍ നൂഹ്, പുലാമന്തോള്‍ ബാഹുലേയന്‍, കണ്ണൂര്‍ വയക്കര നിതിന്‍, തലശ്ശേരി വിശ്വാസ് കൃഷ്ണന്‍ തുടങ്ങിയവരുടെ മൃതദേഹങ്ങളാണ് ഇന്നലെ സംസ്‌കരിച്ചത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago
No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago
No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago
No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭക്കുള്ളില്‍ 'കലാപം' ശക്തം; ഒരു മന്ത്രി കൂടി പുറത്തേക്ക്

International
  •  a month ago
No Image

ഗൂഗിള്‍മാപ്പ് നോക്കി വഴിതെറ്റിയ നാടകസംഘത്തിന്റെ ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്‌സ് മരണപ്പെട്ടു

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago
No Image

ഒരിടവേളയ്ക്ക് ശേഷം പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

Kerala
  •  a month ago