14 സ്‌കൂളുകളില്‍ അപേക്ഷിച്ചു; മുഴുവന്‍ വിഷയത്തിനും എപ്ലസ് - രണ്ട് അലോട്ടമെന്റ് കഴിഞ്ഞിട്ടും പ്ലസ് വണിന് അഡ്മിഷന്‍ കിട്ടാതെ വിദ്യാര്‍ഥിനി
കൊല്ലം: എല്ലാ വിഷയത്തിലും എപ്ലസ് ലഭിച്ചിട്ടും പ്ലസ് വണിന് ഇതുവരെയും അഡ്മിഷന്‍ ലഭിക്കാതെ കൊല്ലം അമ്പലക്കുന്ന് സ്വദേശി സൈന ഫാത്തിം. മൈലോട് വിഎച്ച്എസ്എസില്‍ പഠിച്ച വിദ്യാര്‍ഥിനിയാണ് പ്ലസ് വണ്‍ പഠനത്തിനു വേണ്ടി 14 സ്‌കൂളുകളില്‍ അപേക്ഷിച്ചത്.
ഇപ്പോള്‍ രണ്ട് അലോട്ട്‌മെന്റ് കഴിഞ്ഞിട്ടും സ്‌കൂള്‍ ഒന്നും ലഭിക്കാത്തതിന്റെ വിഷമത്തിലാണ് സൈനയും കുടുംബവും. പ്ലസ് വണിലേക്കുള്ള ആദ്യ രണ്ട് അലോട്ട്‌മെന്റിലും സീറ്റ് ലഭിക്കാതെ വന്നതോടെയാണ് സൈന വിദ്യാഭ്യാസ മന്ത്രിയെ നേരിട്ടു വിളിക്കാന്‍ ശ്രമിച്ചത്.
വീടിനു സമീപമുള്‍പ്പെടെ 14 സ്‌കൂളിലേക്കാണ് സൈന അപക്ഷേ അയച്ചത്. സയന്‍സ് വിഷയം പഠിക്കണം എന്നതാണ് സൈനയുടെ ആഗ്രഹവും. എന്നാല്‍, സീറ്റ് ലഭിക്കുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. ചുരുക്കം സീറ്റുകളാണ് ജില്ലയില്‍ പ്ലസ് വണിന് അവശേഷിക്കുന്നത്.
മകളുടെ ആഗ്രഹത്തിനൊപ്പം നില്‍ക്കുമ്പോഴും അഡ്മിഷന്‍ ലഭിക്കുമോ എന്ന കാര്യത്തില്‍ രക്ഷാകര്‍ത്താക്കളും ആശങ്കയിലാണ്. ഉന്നത വിജയം നേടിയിട്ടും തുടര്‍പഠനത്തിനായി ആഗ്രഹിക്കുന്ന വിഷയം ലഭിക്കുന്നില്ല. ഒടുവില്‍ മറ്റേതെങ്കിലും വിഷയം പഠിക്കേണ്ടി വരുമോ എന്ന വിഷമത്തിലാണ് സൈന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."