HOME
DETAILS
MAL
കേരള പൊലിസിന്റേത് കാടത്തഭരണം: വി.എം സുധീരന്‍
backup
August 30 2016 | 08:08 AM
തിരുവനന്തപുരം: സംസ്ഥാനത്ത് പൊലിസിന്റെത് കാടത്തഭരണമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. ലോക്കപ്പ് മരണങ്ങള്‍ സംസ്ഥാനത്ത് വ്യാപകമായി കൊണ്ടിരിക്കുന്നു. നഗ്നമായ മനുഷ്യാവകാശ ലംഘനമാണിത്. ലോക്കപ്പ് മര്‍ദ്ദനം അനുവദിക്കില്ലെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന മുഖ്യമന്ത്രി തന്നെ ആഭ്യന്തരം കൈകാര്യം ചെയ്യുമ്പോഴാണ് ഈ സ്ഥിതിയെന്നും അദ്ദേഹം ആരോപിച്ചു.
പൊലിസ് മര്‍ദ്ദനത്തില്‍ നട്ടെല്ലിന് പരുക്കേറ്റ് ഇ.എസ്.ഐ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഇടക്കൊച്ചി സ്വദേശി സുരേഷിനെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു വി.എം സുധീരന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."