സാനിയാ മിര്‍സ മുതല്‍ സോണി വില്യംസ് വവരെ; ഇത്തവണത്തെ ഹജ്ജിനെത്തിയ സെലിബ്രിറ്റികളെ അറിയാം
മക്ക: മുമ്പില്ലാത്തവിധം ഇത്തവണ നിരവധി സെലബ്രിറ്റികളാണ് വിശുദ്ധ ഹജ്ജ് കര്‍മത്തിനായി മക്കയിലെത്തിയത്. അവരില്‍ പലരും പ്രിയപ്പെട്ടവരുമായി തങ്ങളുടെ പ്രഥമ ഹജ്ജ് അനുഭവങ്ങള്‍ പങ്കുവച്ചു. ആത്മീയ രംഗത്തെ തങ്ങളുടെ പുതിയ അനുഭവങ്ങളും ചൈതന്യവും ആരാധകര്‍ ഏറ്റെടക്കുകയുംചെയ്തു. രാജ്യത്തിന് ആഗോളതലത്തില്‍ നിരവധി ബഹുമതികള്‍ നേടിത്തന്ന ഇന്ത്യയുടെ മുന്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെ ഹജ്ജ് യാത്രയാണ് ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെട്ടവയില്‍ ഒന്ന്. UFC ലൈറ്റ്വെയ്റ്റ് ചാമ്പ്യന്‍ ഇസ്ലാം മഖാചേവ്, ന്യൂസിലന്‍ഡ് ഹെവിവെയ്റ്റ് ബോക്‌സറും മുന്‍ പ്രൊഫഷണല്‍ റഗ്ബി താരവുമായ സോണി ബില്‍ വില്യംസ്, പാകിസ്ഥാന്‍ ടെലിവിഷന്‍ അവതാരകയും മുന്‍ നടിയുമായ നിദ യാസിര്‍, പാക് നടിയും ചലച്ചിത്ര സംവിധായികയും നിര്‍മ്മാതാവുമായ റീമ ഖാന്‍ തുടങ്ങിയവരും ഇത്തവണ ഹജ്ജിനായി പുണ്യ ഭൂമിയിലെത്തി.
ഡബിള്‍സില്‍ ഒരുകാലത്ത് ലോക ഒന്നാം നമ്പര്‍ താരമായിരുന്ന സാനിയ മിര്‍സ, ഹജ്ജിനുള്ള കാത്തിരിപ്പും തയ്യാറെടുപ്പുകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. പിന്നാലെ മക്കയിലെത്തിയതോടെ അവര്‍ മിനായിലെയും മറ്റ് വിശുദ്ധ സ്ഥലങ്ങളിലെയും വിശേഷങ്ങളും പങ്കുവച്ചുകൊണ്ടിരിക്കുകയാണ്.
'അല്ലാഹു എന്റെ ആരാധനകള്‍ സ്വീകരിച്ച് അനുഗ്രഹീതമാര്‍ഗത്തിലേക്ക് എന്നെ നയിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. ഞാന്‍ അങ്ങേയറ്റം ഭാഗ്യവതിയും അങ്ങേയറ്റം നന്ദിയുള്ളവരുമാണ്. ദയവായി എന്നെ നിങ്ങളുടെ ചിന്തകളിലും പ്രാര്‍ഥനകളിലും ഉള്‍പ്പെടുത്തുക. എളിമയുള്ള ഹൃദയവും കരുത്തുറ്റ ഇമാനുമുള്ള മികച്ച വ്യക്തിയായി തിരിച്ചുവരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു- അവര്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പറഞ്ഞു.
കുടുംബത്തോടൊപ്പമാണ് ഹജ്ജ് നിര്‍വഹിക്കാന്‍ സാനിയ മിര്‍സ വിശുദ്ധ ഭൂമിയിലെത്തിയത്. സാനിയക്കൊപ്പം 11 വയസുള്ള മകന്‍, സഹോദരി അനാം മിര്‍സ, മുന്‍ ബോളിവുഡ് നടിയും മോഡലുമായ സനാഖാന്‍ എന്നിവരും ഉണ്ട്. ഇത് രണ്ടാംതവണയാണ് സാനിയ ഹജ്ജ് കര്‍മത്തിന് എത്തുന്നത്. 2022ലായിരുന്നു നടിയുടെ ആദ്യത്തെ ഹജ്ജ്. എല്ലാവര്‍ക്കുമൊപ്പമുള്ള ഫോട്ടോകള്‍ സനാ ഖാനും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.
ഹജ്ജ് യാത്രക്കൊരുങ്ങുകയാണെന്ന് കാണിച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സാനിയ ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. പുതിയ വ്യക്തിയായി തിരിച്ചെത്താനുള്ള യാത്രയിലാണെന്നും ആരോടെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പൊറുത്തു തരണമെന്നും സാനിയ ഇന്‍സ്റ്റഗ്രാമിലൂടെ അഭ്യര്‍ഥിച്ചിരുന്നു.
2022ലായിരുന്നു സനാ ഖാന്റെ ആദ്യ ഹജ്ജ്. ഭര്‍ത്താവ് മുഫ്തി അനസ് സെയ്ദിനൊപ്പമായിരുന്നു അന്നത്തെ യാത്ര.
കണ്ണൂര്‍ സ്വദേശിയാണ് സനയുടെ പിതാവ്. മാതാവ് മുംബൈ സ്വദേശിയും. മുംബൈയില്‍ ജനിച്ചു വളര്‍ന്ന സന 2005 മുതലാണ് സിനിമാ ലോകത്ത് സജീവമായത്. ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളില്‍ വേഷമിട്ട സന ക്ലൈമാക്‌സ് എന്ന മലയാള സിനിമയിലും അഭിനയിച്ചു. കൊറിയോഗ്രഫര്‍ മെല്‍വിന്‍ ലൂയിസുമായി സന പ്രണയത്തിലായിരുന്നു. ഗാര്‍ഹിക പീഡനം ആരോപിച്ച് 2020 ല്‍ മെല്‍വിന്‍ ലൂയിസുമായുള്ള ബന്ധം സന അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വിഷാദരോഗത്തിന് ചികിത്സ തേടിയ താരം സിനിമ ഉപേക്ഷിച്ച് ആത്മീയ മാര്‍ഗം സ്വീകരിക്കുകയായിരുന്നു. അതേ വര്‍ഷം അവസാനം ഗുജറാത്ത് സൂറത്ത് സ്വദേശിയായ മുഫ്തി അനസ് സെയിദിനെ വിവാഹം ചെയ്യുകയും ചെയ്തു.
യു.എഫ്.സി ലൈറ്റ് വെയ്റ്റ് ചാമ്പ്യന്‍ ഇസ്ലാം മഖാചേവും ഈ വര്‍ഷത്തെ ഹജ്ജില്‍ പങ്കെടുക്കുന്നുണ്ട്. കുടുംബത്തോടൊപ്പം ഇത്തവണ ഹജ്ജിന് പോകുന്നുണ്ടെന്ന് അഷ്ടകോണിലെ വിജയത്തിന് പിന്നാലെയാണ് അദ്ദേഹം അറിയിച്ചത്.
റഗ്ബി ലീഗിലും യൂണിയനിലും പ്രശസ്തനായ സോണി ബില്‍ വില്യംസും ഹജ്ജിനായി മക്കയിലെത്തിയ സെലിബ്രിറ്റികളില്‍ ഉള്‍പ്പെടും. റഗ്ബിയില്‍ ന്യൂസിലന്‍ഡിന്റെ പ്രതിനിധിയായ വില്യംസ്, ഹജ്ജിന് അവസരം തന്നെ ദൈവത്തിന് നന്ദി പറയുകയാണെന്ന് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു.
ടെലിവിഷന്‍ അവതാരക നിദ യാസിറും നടി റീമ ഖാനും തങ്ങളുടെ കാത്തിരിപ്പും ആത്മീയ സന്നദ്ധതയും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. പാകിസ്ഥാന്‍ ടെലിവിഷനിലെ ഊര്‍ജ്ജസ്വലമായ വ്യക്തിത്വത്തിന് പേരുകേട്ട യാസിര്‍, സൗദി അറേബ്യയിലേക്ക് പോകുമ്പോള്‍ അനുയായികളോട് പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Basking in blessings: Celebrities share their joy ahead of Hajj
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."