ഭാവിയിലേക്കുള്ള തയാറെടുപ്പിന് ഡയലോഗ് സെഷനുമായി ദുബൈ പൊലിസ്
സ്ഥാപനങ്ങളില്‍ നിന്നും തന്ത്രപരമായ പങ്കാളികളില്‍ നിന്നുമുള്ള പങ്കാളികളുമായി പ്രധാന സംഭവങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ഭാവി തയാറെടുപ്പ് ചര്‍ച്ച ചെയ്യുന്നതിനായി ദുബൈ പൊലിസ് ഡയലോഗ് സെഷന്‍ സംഘടിപ്പിച്ചു.
വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും സാന്നിധ്യത്തില്‍ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഓര്‍ഗനൈസേഷന്‍ പ്രൊട്ടക്റ്റീവ് സെക്യൂരിറ്റി ആന്‍ഡ് എമര്‍ജന്‍സി ഫോര്‍ ഓര്‍ഗനൈസേഷന്‍ സെക്യൂരിറ്റി അഫയേഴ്‌സ് ഡെപ്യൂട്ടി ഡയരക്ടര്‍ ബ്രിഗേഡിയര്‍ ഉബൈദ് ബിന്‍ യാറൂഫ് മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രറിയില്‍ സെഷന്‍ ഉദ്ഘാടനം ചെയ്തു. ബ്രെയിന്‍ സ്റ്റോമിങ് സെഷനില്‍ പങ്കെടുത്തവര്‍ പ്രധാന ഇവന്റുകള്‍ സംഘടിപ്പിക്കുന്നതിലെ ഭാവി അവസരങ്ങളും വെല്ലുവിളികളും ചര്‍ച്ച ചെയ്തു.
ദ്രുതഗതിയിലുള്ള സാങ്കേതിക വികാസങ്ങളുടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആപ്ലിക്കേഷനുകളുടെയും വെളിച്ചത്തില്‍ ആധുനിക സാങ്കേതിക വിദ്യകളും സ്വയം ഓടിക്കുന്ന കാറുകളും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ കണക്കിലെടുത്ത് ഗതാഗതക്കുരുക്കിനുള്ള ഭാവി പദ്ധതികളെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തു.
ബ്രിഗേഡിയര്‍ ബിന്‍ യാറൂഫ് ഉദ്ഘാടനം ചെയ്തു. സുപ്രധാന സംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും സംഘടിപ്പിക്കുന്നതിലും ബന്ധപ്പെട്ട എല്ലാ മേഖലകളുടെയും പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതില്‍ ബ്രെയിന്‍സ്റ്റോമിങ് സെഷന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു.
ഭാവിയിലെ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതും ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും ശ്രമങ്ങളെ പിന്തുണയ്ക്കുന്നതുമായ പുതിയ ആശയങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ബ്രെയിന്‍സ്റ്റോമിങ് സെഷന്റെ പ്രാധാന്യം കേണല്‍ ഈസ അഹ് ലി ഊന്നിപ്പറഞ്ഞു. വിവിധ പങ്കാളികളെ ഒരുമിച്ച് കൊണ്ടുവന്ന സെഷന്റെ പ്രാധാന്യം കേണല്‍ ഹംദാന്‍ അല്‍ ഗാസി ചൂണ്ടിക്കാട്ടി. ബ്രെയിന്‍ സ്റ്റോമിങ് സെഷനില്‍ ലെഫ്. മുഹമ്മദ് ഈസ അല്‍ ബലൂഷി മോഡറേറ്റായിരുന്നു.
സഈദ് അല്‍ ഫലാസിയുടെ നേതൃത്വത്തില്‍ നടന്ന ആദ്യ സെഷനില്‍ 'ഭാവി സാങ്കേതിക വിദ്യയിലും എ.ഐയിലുമുള്ള അവസരങ്ങളും വെല്ലുവിളികളും' എന്ന വിഷയത്തെ അഭിസംബോധന ചെയ്തു.
'ഗതാഗതക്കുരുക്കിനുള്ള ഭാവി പദ്ധതി' ചര്‍ച്ച ചെയ്ത രണ്ടാമത്തെ സെഷനില്‍, പാര്‍ക്കിങ് മാനേജ്‌മെന്റില്‍ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് സാങ്കേതിക വിദ്യകളെ കുറിച്ച് അഹ്‌മദ് ജാമിയും ദുബൈ റോഡുകളുടെ പങ്കിനെ കുറിച്ച് അലി അല്‍ നുഐമിയും സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."