സഊദി അറേബ്യയിലേക്ക് സര്‍ക്കാര്‍ വക വീണ്ടും റിക്രൂട്ട്‌മെന്റ്; ഒരു ലക്ഷത്തിനടുത്ത് ശമ്പളം വാങ്ങാം; വമ്പന്‍ അവസരം
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെക് സഊദി അറേബ്യയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. ഇത്തവണ നഴ്‌സിങ് പൂര്‍ത്തിയാക്കിയ വനിതകള്‍ക്കുള്ള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്. യോഗ്യത, മറ്റ് വിവരങ്ങള്‍ എന്നിവ എന്തൊക്കെയാണെന്ന് നോക്കാം...
യോഗ്യത
ബി.എസ്.സി നഴ്‌സിങ് അല്ലെങ്കില്‍ പിബിഎന്‍, എം.എസ്.സി നഴ്‌സിങ് കഴിഞ്ഞവരായിരിക്കണം.
ഉദ്യോഗാര്‍ഥികള്‍ക്ക് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.
വനിതകള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക.
ഉയര്‍ന്ന പ്രായപരിധി 35 വയസാണ്.
ശമ്പളം
ജോലി ലഭിച്ചാല്‍ 4110 സഊദി റിയാല്‍ (91,533) രൂപ ശമ്പളമായി ലഭിക്കും. കൂടാതെ എക്‌സ്പീരിയന്‍സ് അലവന്‍സും ലഭിക്കും.
താമസം, വിസ, വിമാനടിക്കറ്റ് എന്നിവ കമ്പനി നല്‍കും. ഗവണ്‍മെന്റ് അംഗീകരിച്ചിട്ടുള്ള സര്‍വീസ് ചാര്‍ജുകള്‍ ഈടാക്കുന്നതാണ്.
അപേക്ഷ
താല്‍പര്യമുള്ളവര്‍ ജൂണ്‍ 30നകം അപേക്ഷ നല്‍കണം. ബയോഡാറ്റ, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കോപ്പി എന്നിവ സഹിതം [email protected] എന്ന മെയില്‍ ഐഡിയിലേക്ക് അയക്കണം. 'Female Nurse to MOH-KSA' എന്ന് മെയില്‍ സബ്ജക്ട് ലൈനില്‍ രേഖപ്പെടുത്തണം.
സംശയങ്ങള്‍ക്കും, കൂടുതല്‍ വിവരങ്ങള്‍ക്കു0: CLICK HERE
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."