എം.ജിയുടെ കാര്‍ വാങ്ങാനിരിക്കുന്നവരാണോ? ഈ മോഡലിന് വില കൂടി,പക്ഷേ പേടിക്കേണ്ട
എം.ജി മോട്ടോഴ്സിന്റെ ഇലക്ട്രിക്ക് ശ്രേണിയിലെ ചെറിയ വിലക്ക് ലഭ്യമാകുന്ന വാഹനങ്ങളിലൊന്നാണ് ഹെക്ടര്‍.കഴിഞ്ഞ ദിവസം ബ്രാന്‍ഡ് അതിന്റെ മൂന്ന് വരി പതിപ്പായ ഹെക്ടര്‍ പ്ലസിന്റെ വില വര്‍ദ്ധിപ്പിച്ചത് വാഹനം വാങ്ങാന്‍ കാത്തിരിന്നുവര്ക്ക് തിരിച്ചടിയായിരുന്നു. 30,000 രൂപയാണ് ബ്രാന്‍ഡ് മോഡലിന് വില വര്‍ദ്ധിപ്പിച്ചത്.
അതിന് പിന്നാലെ കോമെറ്റിന്റെയും ZS ഇവിയുടെയും കൂടി വിലയില്‍ ക്മ്പനി വര്‍ദ്ധനവ് വരുത്തി. എന്നാല്‍ വാഹനപ്രേമികള്‍ അത്രകണ്ട് പേടിക്കേണ്ടാത്ത രീതിയിലാണ് കമ്പനി വില വര്‍ദ്ധനവ് വരുത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. കോമറ്റിന്റെ എന്‍ട്രി ലെവലിലേക്ക് ബ്രാന്‍ഡ് വില വര്‍ദ്ധനവ് കൊണ്ടുവന്നിട്ടില്ല.
എംജി കോമെറ്റിന്റെ ബേസ് എക്സിക്യൂട്ടീവ് എക്സൈറ്റ് ട്രിമ്മുകളുടെ വിലയിലാണ് മാറ്റമില്ലാത്തത്.ഇനി എംജി ZS ഇവിയിലേക്ക് വന്നാല്‍ ഇതിന്റെയും ബേസ് എക്സിക്യുട്ടീവ്, എക്സൈറ്റ് പ്രോ ട്രിമ്മുകളില്‍ കമ്പനി കൈവെച്ചിട്ടില്ല. അതിനാല്‍ ബേസ് ട്രിമ്മുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉഭോക്താക്കള്‍ കൂടുതല്‍ പണം നല്‍കേണ്ടതില്ല. ഇവയ്ക്ക് മുമ്പുള്ള പോലെ യഥാക്രമം 18.98 ലക്ഷം രൂപയും 19.98 ലക്ഷം രൂപയുമാണ് വില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."