ഇ.വിയുടെ രാജാവായി തുടരാന്‍ തന്ത്രങ്ങളുമായി ഒല. വരുന്നത് കിടിലന്‍ മാറ്റങ്ങള്‍
ഇന്ത്യന്‍ ഇ.വി മാര്‍ക്കറ്റിലെ തലതൊട്ടപ്പന്മാരില് ഒന്നായ ബ്രാന്‍ഡ് എന്ന് വിശേഷിപ്പിക്കാവുന്ന ഒല മോട്ടോഴ്സിന്റെ എന്‍ട്രി ലെവല്‍ ഇലക്ട്രിക്ക് സ്കൂട്ടറാണ് S1X.ഈ മോഡലിന്റെ ഡെലിവറി കുറച്ച് ദിവസങ്ങള്‍ക്ക് മുന്നേയാണ് കമ്പനി ആരംഭിച്ചത്. വലിയ ഡിമാന്‍ഡുള്ള ഈ സ്കൂട്ടറിലേക്ക് മികച്ച ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ക്കാനൊരുങ്ങുകയാണ് കമ്പനി എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
സര്‍വീസ് സെന്ററുകളില്‍ പോകാതെ തന്നെ ഉപഭോക്താക്കളെ വാഹനത്തിന്റെ സോഫ്റ്റ്വെയര് അപ്ഡേറ്റ് ചെയ്യാന്‍ അനുവദിക്കുന്ന ഓവര്ദിഎയര് (OTA) അപ്ഡേറ്റുകളാണ് പ്രധാനമായും സ്കൂട്ടറില്‍ ബ്രാന്‍ഡ് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്. ഇതിന് പുറമെ ദീര്‍ഘനാള്‍ സ്കൂട്ടര്‍ ഉപയോഗിക്കാത്ത സാഹചര്യത്തില്‍ ഉപയോഗിക്കാനായി 'വേക്കേഷന് മോഡ്' സ്കൂട്ടറില്‍ ആഡ് ചെയ്തിട്ടുണ്ട്.
വെക്കേഷന് മോഡ് ഓണാക്കിയാല്‍ സ്കൂട്ടര്‍ ഡീപ് സ്ലീപ്പ് മോഡില്‍ ആകും.ഫൈന്‍ഡ് മൈ സ്കൂട്ടര്‍,അഡ്വാന്‍സ്ഡ് റീജന്‍ എന്നീ സവിശേഷതകളും സ്കൂട്ടറിലുണ്ട്.ഈ എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്കൂട്ടര്‍ 2 kWh 3 kWh 4 kWh ാന്നിങ്ങനെ മൂന്ന് ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ ലഭ്യമാണ്. 2 kWh ബാറ്ററി പായ്ക്കുമായി വരുന്ന ഓല S1 X ഇലക്ട്രിക് സ്കൂട്ടറിന് 74,999 രൂപയാണ് വില. 3 kWh വേരിയന്റിന് 84,999 രൂപ മുടക്കണം. അതേ സമയം റേഞ്ച് ടോപ്പിംഗ് 4 kWh ബാറ്ററി പായ്ക്കിന് 99999 രൂപയാണ് വില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."