ഫുഡ് സേഫ്റ്റി അതോറിറ്റിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാം; മികച്ച സ്റ്റൈപ്പെന്റ് ലഭിക്കും, യോഗ്യത അറിയാം
ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ ഇന്റേണ്‍ഷിപ്പിനായി ഉദ്യോഗാര്‍ത്ഥികളെ തേടുന്നുണ്ട്. രണ്ട് മാസത്തേക്കാണ് ഇന്റേണ്‍ഷിപ്പിന്റെ കാലാവധി വരുന്നത്. താത്പര്യമുണ്ടെങ്കില്‍ ഇതിന്റെ കാലാവധി ആറ് മാസത്തേക്ക് നീട്ടാം.ന്യൂഡല്‍ഹി, റീജിയണല്‍ ഓഫീസുകളുള്ള കൊല്‍ക്കത്ത, ചെന്നൈ, ഗാസിയാബാദ് എന്നീ നഗരങ്ങളിലാണ് ഇന്റേണ്‍ഷിപ്പിന് അവസരം. പ്രതിമാസം പതിനായിരം രൂപയാണ് ഇന്റേണ്‍ഷിപ്പ് കാലയളവില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കുക. ജൂണ്‍ 17 വരെയാണ് അപേക്ഷ സമര്‍പ്പിക്കാവുന്നത്. ഔദ്യോഗിക വെബ്‌സൈറ്റ് വഴി താത്പര്യമുള്ളവര്‍ക്ക് അപേക്ഷ നല്‍കാം.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് കെമിസ്ട്രി, ബയോകെമിസ്ട്രി ഫുഡ് ടെക്‌നോളജി, ഫുഡ് സയന്‍സ് & ടെക്‌നോളജി, ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍, എഡിബിള്‍ ഓയില്‍ ടെക്‌നോളജി മൈക്രോബയോളജി ഡയറി ടെക്‌നോളജി അഗ്രികള്‍ച്ചറല്‍, ഹോര്‍ട്ടികള്‍ച്ചറല്‍ സയന്‍സസ്, ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി അല്ലെങ്കില്‍ ടോക്‌സിക്കോളജി എന്നിവയില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ ബിരുദാനന്തര ബിരുദം / ബി ടെക് / ബി ഇ ഉണ്ടായിരിക്കണം.
അല്ലെങ്കില്‍ പൊതുജനാരോഗ്യം അല്ലെങ്കില്‍ ലൈഫ് സയന്‍സ് അല്ലെങ്കില്‍ ബയോടെക്‌നോളജി അല്ലെങ്കില്‍ ഫ്രൂട്ട് & വെജിറ്റബിള്‍ ടെക്‌നോളജി അല്ലെങ്കില്‍ ഭക്ഷ്യ സുരക്ഷയും ക്വാളിറ്റി അഷ്വറന്‍സ് എന്നിവ ഉണ്ടായിരിക്കണം. നയ നിയന്ത്രണവും അനുബന്ധ മേഖലകളും ഉള്‍പ്പെടെ ഒരു ബിസിനസ് അഡ്മിനിസ്‌ട്രേഷനും മാനേജ്‌മെന്റ് സ്‌കില്ലും ഉണ്ടായിരിക്കണം.
അതുമില്ലെങ്കില്‍ ജേണലിസം, മാസ് കമ്മ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് എന്നിവയില്‍ പിജി ഡിപ്ലോമ/ബിരുദം ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബി ഇ / ബി ടെക് കമ്പ്യൂട്ടര്‍ സയന്‍സ് / ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറിംഗിലോ അനുബന്ധ സ്ട്രീമിലോ (രണ്ടാമത്തെയോ ഒന്നാം വര്‍ഷമോ അല്ലാത്ത മൂന്നാം നാലാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ മാത്രം) ഉണ്ടായിരിക്കണം.
അപേക്ഷിക്കേണ്ട ലിങ്ക്:https://sites.fssai.gov.in/internship/
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."