ദുബൈ; ഹിറ്റായി വെള്ളിയാഴ്ചയിലെ ഉച്ചഭക്ഷണ വിതരണം
ദുബൈ: എമിറേറ്റ് വൈഡ് ഫുഡ് ഡ്രൈവ് ആരംഭിച്ചതിന് ശേഷം വിതരണം ചെയ്ത സൗജന്യ ഭക്ഷണം ആസ്വദിക്കാൻ നിരവധി തൊഴിലാളികൾ. മീൽസ് ഓഫ് ഗുഡ്‌നെസ് എൻഡോവ്മെന്റ് മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ സെന്റർ ഫോർ എൻഡോവ്മെന്റ് കൺസൾട്ടൻസി നേതൃത്വത്തിൽ വെള്ളിയാഴ്ചയിലെ ജുമുഅ പ്രാർഥനയ്ക്ക് ശേഷം എമിറേറ്റിലെ അഞ്ചുപള്ളികളിൽ ഉച്ചഭക്ഷണം വിതരണം ചെയ്തുവരുന്നുണ്ട്.
കാംപയിന് കീഴിൽ ആഴ്ചതോറും നൂറു കണക്കിന് ഭക്ഷണങ്ങൾ വിതരണം ചെയ്യും. ഇത് ഒരുവർഷത്തോളം നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷ.എമിറേറ്റിന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്ന താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് തിരികെ നൽകുകയെന്ന ലക്ഷ്യത്തോടെ എല്ലാ വെള്ളിയാഴ്ചകളിലും വിവിധ പള്ളികൾ ഈ സംരംഭത്തിന് ആതിഥേയത്വം വഹിക്കും.
അൽ റാഷിദിയ അൽ കബീർ മസ്‌ജിദിൽ ഈ സംരംഭം ആരംഭിച്ചപ്പോൾ തൊഴിലാളികൾ അവരുടെ സന്തോഷം എടുത്തുകാട്ടി. ഓരോ മാസവും ഭക്ഷണത്തിനായി 300 ദിർഹം മുതൽ 350 ദിർഹം വരെ ചെലവഴിക്കുന്നതായി ദുബൈയിൽ ഡ്രൈവറായ സഹൂർ ഖാൻ പറഞ്ഞു.തനിക്ക് ലഭിക്കുന്ന ചെറിയ ശമ്പളത്തിൽ, ഈ സൗജന്യ ഭക്ഷണം കുറച്ച് പണം ലാഭിക്കാൻ എന്നെ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടുതൽ സംഭാവനകളും വാഗ്ദാനങ്ങളും പ്രതീക്ഷിക്കുന്നതിനാൽ വരും ആഴ്ചകളിൽ വിതരണം ചെയ്യുന്ന ഭക്ഷണങ്ങളുടെ എണ്ണം 500 ആയി ഉയരുമെന്ന് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനി ഷ്യേറ്റീവ്സ് ഡയരക്ടർ സൈനബ് അൽ തമീമി പറഞ്ഞു.'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."