HOME
DETAILS
MAL
പെരുന്നാളിന് സാധനം വാങ്ങാനെത്തിയ കാല്നടയാത്രക്കാരന് ദാരുണാന്ത്യം
June 15 2024 | 16:06 PM
കോഴിക്കോട്: സ്വകാര്യ ബസിനും വൈദ്യുതി പോസ്റ്റിനും ഇടയില്‍പ്പെട്ട് കാല്നടയാത്രക്കാരന് മരിച്ചു. അത്താണിക്കലില്‍ താമസിക്കുന്ന ചാലിയം കപ്പലങ്ങാടി വൈരംവളപ്പില്‍ മുഹമ്മദ് അലി (47)യാണ് മരിച്ചത്. കോഴിക്കോട് ഫറോക്കില്‍ ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്.
കോഴിക്കോട്- പരപ്പനങ്ങാടി റൂട്ടിലോട്ടുന്ന സ്വകാര്യ ബസിടിച്ചാണ് അപടകമുണ്ടായത്. വളയ്ക്കുന്നതിനിടെ ബസിന്റെ വശം അലിയുടെ ദേഹത്ത് തട്ടി. തുടര്‍ന്ന് മുഹമ്മദ് അലി ബസിനും പോസ്റ്റിനും ഇടയില്പ്പെടുകായിരുന്നു. ബസ് കയറാനായി സ്റ്റാന്‍ഡിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. പെരുന്നാളിന് സാധനങ്ങള്‍ വാങ്ങാന്‍ നഗരത്തില്‍ എത്തിയതായിരുന്നു മുഹമ്മദ് അലി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."