എതിര് ലിംഗത്തില്‍പെട്ടവര്‍ക്ക് ഹസ്തദാനം നല്‍കുന്നത് തെറ്റാണെന്ന് യുപി ടൂറിസം മന്ത്രി
ലക്നൗ: ഇന്ത്യയിലെത്തുന്ന വിദേശികള്‍ കുട്ടിപ്പാവാടയുടുത്ത് പുറത്തിറങ്ങരുതെന്ന് പറഞ്ഞ് വിവാദത്തിലായ കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്മയ്കക്ക് പിന്നാലെ ഉത്തര്‍പ്രദേശ് ടൂറിസം മന്ത്രി ഓം പ്രകാശ് സിങും വിവാദത്തില്‍. എതിര് ലിംഗത്തില്‍പെട്ടവര്‍ക്ക് ഹസ്തദാനം നല്‍കുന്നത് തെറ്റാണെന്നും ഹസ്തദാനം ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണമെന്നുമാണ് മന്ത്രി പറയുന്നത്.
ഇന്ത്യയുടെ സംസ്കാരം വളരെ വ്യത്യസ്തമാണെന്നും എതിര്‍ലിംഗത്തില്‍പ്പെട്ടവര്‍ ഹസ്തദാനം ചെയ്യുന്നത് തെറ്റായാണ് ഇവിടെ പരിഗണിക്കുന്നതെന്നും ഓം പ്രകാശ് പറയുന്നു. ഇറക്കംകുറഞ്ഞ വസ്ത്രം ധരിക്കുന്നത് നാണക്കേടാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെത്തുന്ന വിദേശി വനിതകള്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കരുതെന്നും രാത്രിയില്‍ പുറത്തിറങ്ങരുതെന്നും കേന്ദ്രമന്ത്രി പറഞ്ഞത് വിവാദമായിരുന്നു. എന്നാല്‍ ക്ഷേത്രങ്ങളില്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിച്ച് കയറരുതെന്നാണ് താന്‍ പറഞ്ഞതെന്ന് അദ്ദേഹം പിന്നീട് തിരുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."