മൊബൈല്‍ കണക്ഷനുകളില്‍ കൊല്ലം ജില്ല ഒന്നാമത്
കൊല്ലം: ജില്ലയില്‍ വൈഫൈ സേവനം മെച്ചമാക്കാനും കൊല്ലം നഗരത്തെ സമ്പൂര്‍ണ്ണ വൈ ഫൈ നഗരമാക്കാനും പദ്ധതികള്‍ ആവിഷ്ക്കരിച്ചതായി ബി.എസ്.എന്‍.എല്‍ കൊല്ലം എസ്.എസ്.എ അഡൈ്വസറി കമ്മിറ്റി ചെയര്മാന് എന്‍.കെ പ്രേമചന്ദ്രന് എം.പിയും ബി.എസ്.എന്‍.എല്‍ ജില്ലാ ജനറല്‍മാനേജര്‍ വി.രാജേന്ദ്രനും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇതിന്റെ ഭാഗമായി വെള്ളയിട്ടമ്പലം,ചിന്നക്കട,റയില്‍വേ സ്റ്റേഷന്, കൊട്ടിയം, സി.എസ്.സി ആശുപത്രി റോഡ്, ആണ്ടാമുക്കം, പരവൂര്‍ എന്നിവിടങ്ങളില്‍ വൈ ഫൈ ഹോട്ട്പോട്ട് സൗകര്യം ഒരുക്കി വൈ ഫൈ വ്യാപിപ്പിക്കും. നിലവില്‍ ബ്രോഡ്ബാന്റ് വേഗത 512 കെ.ബി.പിയില്‍ നിന്നും 1 എം.ബി.പിയായി വര്‍ദ്ധിപ്പിച്ചു.
കൊല്ലത്തെ ഉപഭോക്താക്കള്‍ക്കു 650/675 പ്ലാനുകള്‍ ലഭ്യമാണ്. 5 ജി.ബി 2 എം.പി.എസില്‍ ലഭിക്കുന്ന പ്ലാനാണിത്. യു.എല്‍.ഡി 999 പ്ലാനില്‍ 4 എം.ബി.പി.എസ് വേഗതയില്‍ 12 ജി.ബി ഉപയോഗിക്കാനും കഴിയും. ബ്രോഡ്ബാന്റ് വേഗത വര്‍ദ്ധിപ്പിക്കുന്നതിനുള്ള 150,200,300,500 രൂപയുടെ 2 ജി.ബി,8 ജി.ബി,10 ജി.ബി,20 ജി.ബി റീച്ചാര്‍ജ്ജ് കൂപ്പണ്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനുള്ള ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്തു ബി.എസ്.എന്‍.എല്‍ സ്ഥാപിക്കുന്ന മൊബൈല്‍ ടവറുകളില്‍ നിന്നുള്ള റേഡിയേഷന് പ്രസരണത്തിന്റെ ശാസ്ത്രീയത ജനങ്ങളെ ബോധ്യപ്പെടുത്താന്‍ അവബോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഇതുസംബന്ധിച്ചു കൊല്ലം, പുനലൂര്‍, മാത്ര, കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ നടത്തിയ കൂട്ടായ്മ വിവിധ സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും. മാമ്പഴത്തറ, ആനമല തുടങ്ങിയ മലയോര മേഖലകളില്‍ മൊബൈല്‍ ടവര്‍ നിര്‍മ്മാണം ആരംഭിച്ചുകഴിഞ്ഞു. മൊബൈല്‍ ഫോണ്‍ കാള്ഡ്രോപ്സ്(കാളുകള്‍ വ്യക്തമാകാതെ മുറിഞ്ഞുപോകുന്നത്) പരിമിതപ്പെടുത്താന്‍ 31 സ്ഥലങ്ങളില്‍ 3ജി സൗകര്യം സ്ഥാപിച്ചു. 3ജി സൗകര്യം ലഭിക്കുന്ന സ്ഥലങ്ങളുടെ എണ്ണം 161 ആയി. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ 79 സ്ഥലങ്ങളില്‍ക്കൂടി 3ജി.ബി.ടി.എസ് സ്ഥാപിക്കും.
മൊബൈല്‍ കണക്ഷനുകളില്‍ കേരളാസര്‍ക്കിളില്‍ കൊല്ലം ഒന്നാമതും മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ രണ്ടാമതുമാണ്. വാര്‍ത്താസമ്മേളനത്തല്‍ ഡി.ജി.എമ്മുമാരായ കനകരാജ്,അനിതാഭായ്,രവികുമാര്‍, പി.ആര്.ഒ എസ്.രാജലഷ്മി,ജെ.ടി.ഒ സജി എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."