അബൂദബിയില്‍ മുന്‍നിര ബദല്‍ ഉല്‍പാദന കേന്ദ്രം സ്ഥാപിക്കും
അബൂദബി: ഫുഡ് ആന്‍ഡ് വാട്ടര്‍ ക്ലസ്റ്റര്‍, സ്വിസ് ബദല്‍ പ്രോട്ടീന്‍ കണ്ടുപിടിത്തവും പ്രൊഡക്ഷന്‍ സ്പെഷലിസ്റ്റുമായ എന്‍.യു.ഒ.എസ് അബൂദബിയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതര പ്രോട്ടീന്‍ ഉല്‍പാദനത്തിനുള്ള ഇന്നൊവേഷന്‍ സെന്ററും ഭക്ഷ്യ ഉല്‍പാദന സൗകര്യങ്ങളുമുള്ള ലോകത്തിലെ ഏറ്റവും നൂതനമായ സൗകര്യമാണ് എന്‍.യു.ഒ.എസ്. അബൂദബിയില്‍ നിന്ന് ആഗോള വിപണികളില്‍ സേവനം നല്‍കുന്ന വിഭാഗത്തില്‍ മുന്‍നിരയിലുള്ള നവീകരണം, ഉല്‍പാദനം, വാണിജ്യവല്‍ക്കരണം എന്നീ ഇക്കോസിസ്റ്റം സ്ഥാപിക്കും.
യൂറോപ്പ്, വടക്കേ അമേരിക്ക, മിഡില്‍ ഈസ്റ്റ് നോര്‍ത്ത് ആഫ്രിക്കന്‍ വിപണി എന്നിവിടങ്ങളില്‍ എമിറേറ്റിന്റെ തന്ത്രപ്രധാനമായ സ്ഥാനവും വിഭവങ്ങളും പ്രയോജനപ്പെടുത്തുന്നതിനായി എന്‍.യു.ഒ.എസ് എ.ജി അബൂദബിയില്‍ ആസ്ഥാനം തുടങ്ങും.
എന്‍.യു.ഒ.എസ് അതിന്റെ പ്രധാന പദ്ധതികള്‍ സുഗമമാക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള കേന്ദ്ര നവീകരണ, ഉല്‍പാദന, വാണിജ്യവല്‍ക്കരണ കേന്ദ്രം കൂടിയായിരിക്കും.
2045ഓടെ 77.4 ട്രില്യന്‍ ദിര്‍ഹത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഭക്ഷ്യ-ജല വിപണിയില്‍ എമിറേറ്റിന് അവസരങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കുന്നതില്‍ അബൂദബിയിലെ കമ്പനിയുടെ സാന്നിധ്യം പ്രധാന പങ്ക് വഹിക്കും. അബൂദബിയില്‍ ലോകത്തെ പ്രമുഖ ബദല്‍ പ്രോട്ടീന്‍ ഉല്‍പാദന കേന്ദ്രം വികസിപ്പിച്ചത് യു.എ.ഇക്കും വിശാലമായ മേഖലയ്ക്കും സുപ്രധാനമായ ചുവടുവയ്പാണെന്ന് അബൂദബി ഇന്‍വെസ്റ്റ്‌മെന്റ് ഓഫിസ് ഡയരക്ടര്‍ ജനറല്‍ ബദര്‍ അല്‍ ഉലമ പറഞ്ഞു.
സുസ്ഥിരമായ ഭക്ഷണ സമ്പ്രദായത്തിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തുന്നതിനാണ് എന്‍.യു.ഒ.എസ് എ.ജി സൃഷ്ടിച്ചതെന്ന് എന്‍.യു.ഒ.എസ് ചെയര്‍മാന്‍ ബിജോര്‍ണ്‍ വിറ്റെ പറഞ്ഞു. അബൂദബി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്‌മെന്റ് (അഡ്ഡഡ്), അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസ് (എ.ഡി.ഐ.ഒ) എന്നിവയുടെ നേതൃത്വത്തില്‍ എ.ജി.ഡബ്ല്യു.എ നൂതനമായ ഭക്ഷണത്തിന്റെയും ചേരുവകളുടെയും ആഗോള ഹബ്ബായി മാറും.
ഈ നൂതന ക്ലസ്റ്റര്‍, പ്രാദേശിക വിതരണക്കാരെയും കയറ്റുമതിക്കാരെയും ഒരുപോലെ പിന്തുണയ്ക്കുന്നതിനായി രൂപകല്‍പന ചെയ്തതാണ്. ഇത് വാണിജ്യ അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള പ്ലാറ്റ്ഫോമായി പ്രവര്‍ത്തിക്കും. വര്‍ധിച്ചുവരുന്ന ആഗോള ആവശ്യം നിറവേറ്റുക, കാര്‍ഷിക വ്യവസ്ഥകളിലെ സമ്മര്‍ദം ലഘൂകരിക്കുക, മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണരീതികള്‍ പരിഹരിക്കുക, സാങ്കേതിക മുന്നേറ്റങ്ങള്‍ മുതലെടുക്കുക, ആഗോള ഭക്ഷ്യ സുരക്ഷയെ പിന്തുണയ്ക്കുക, വിശ്വസനീയവും സുസ്ഥിരവുമായ വിതരണ ശൃംഖല ഉറപ്പാക്കുക എന്നിവയാണ് ക്ലസ്റ്റര്‍ ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."