പരാജയകാരണം മുഖ്യമന്ത്രിയുടെ ധാഷ്ട്യം; മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ല; വിമര്‍ശനവുമായി സി.പി.ഐ
തിരുവനന്തപുരം: സി.പി.ഐ തിരുവനന്തപുരം ജില്ലാ കൗണ്‍സിലില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് പരാജയകാരണം. മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്നാണ് വിമര്‍ശനം. ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. ന്യൂനപക്ഷ പ്രീണനം പരിധിവിട്ടത് തിരിച്ചടിയായെന്നും നവകേരള സദസ്സ് ധൂര്‍ത്തായി മാറിയെന്നും തിരുവനന്തപുരം ജില്ലാ കൗണ്‍സിലില്‍ വിമര്‍ശിച്ചു.
മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും വിമര്‍ശനമുയര്‍ന്നു. മന്ത്രിമാരുടെ പ്രവര്‍ത്തനം പോരെന്നും വിലയിരുത്തലുണ്ടായി. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് വലിയ സമരപരിപാടികളാണ് ഇടതുമുന്നണി നടത്തിയത്. എന്നാല്‍ ഇവയെല്ലാം മതയോഗങ്ങളായി മാറിയെന്നും യോഗങ്ങളില്‍ മതമേധാവികള്‍ക്ക് അമിത പ്രാധാന്യം കൊടുത്തു. ഈഴവ പിന്നാക്ക വിഭാഗങ്ങള്‍ ഇടതുപക്ഷത്തെ കൈവിടുകയായിരുന്നുവെന്നും നവ കേരള സദസ്സ് ധൂര്‍ത്തായി മാറിയെന്നും വിമര്‍ശനമുയരുന്നു. ന്യൂനപക്ഷമെന്ന പരിഗണനയിലാണ് രാജ്യസഭാ സീറ്റിലേക്ക് സ്ഥാനാര്‍ഥിയെ തീരുമാനിച്ചതെന്നും വിമര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."