പെരുന്നാള്‍ സ്‌പെഷല്‍ - രാവിലെ ബ്രേക്ക് ഫാസ്റ്റിന് ചൂടോടെ കഴിക്കാന്‍ നെയ്പത്തിരി... അടി പൊളി ബീഫ് ഫ്രൈയോ വരട്ടിയതോ ഉണ്ടെങ്കില്‍ പൊളി
നെയ്പത്തിരി
പച്ചരി തലേദിവസം കുതിര്‍ത്ത് വയ്ക്കുക. (ഇനി പച്ചരി പൊടിയുണ്ടെങ്കില്‍ ഉണക്കലരി അരകപ്പ് കുതിര്‍ത്ത് വയ്ക്കുക). ശേഷം ഇത് മിക്‌സിയിലിട്ട് ഒന്ന് അടിച്ചെടുക്കുക. നന്നായി അരയരുത്. ഇനി മിക്‌സിയിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയതും മുന്നോ നാലോ ചെറിയ ഉള്ളിയും ഒരു ടീസ് പൂണ്‍ പെരുംജീരകവും ഉപ്പും ചേര്‍ത്ത് വെള്ളവുമൊഴിച്ച് അരച്ചെടുക്കുക (തരികളോടുകൂടി).
ഇനി ഇത് ഒരു പാത്രത്തിലേക്ക് മാറ്റാം. ഇതിലേക്ക് കുറച്ച് അരിപ്പൊടി ചേര്‍ത്ത് കുഴച്ചെടുക്കാം. (മാവ് പരുവത്തില്‍).
ഇനി കൈയിലെടുത്ത് ഉരുട്ടിഎടുക്കാന്‍ പാകത്തില്‍ ആവണം. ഇത് പരത്തി (കൈയില്‍ വച്ചോ ഇലയില്‍ വച്ചോ പരത്തുക).
ചീനചട്ടിയില്‍ ഇട്ട് പൊരിച്ചെടുക്കാം. (പച്ചരിപൊടി ആണ് ഉള്ളതെങ്കില്‍ ഉണക്കലരി
കുതിര്‍ത്ത് വച്ച് അരച്ച് ചേര്‍ക്കുക, ഇനി ഉണക്കലരി ആണി പൊടിച്ചത് ഉള്ളതെങ്കില്‍പച്ചരി കുതിര്‍ത്ത് പൊടിക്കുക)
രുചിയോടെ ചൂടോടെ ബീഫ് വരട്ടിയതും കൂട്ടി കഴിക്കാം.
നാവിലൂറും രുചിയുള്ള ബട്ടര്‍ പുഡിങ്
തയാറാക്കുന്ന വിധം
ചൈനാഗ്രാസ് ആവശ്യത്തിന് അനുസരിച്ച് എടുത്ത് ഒരു ബൗളില്‍ ഇട്ട് വെള്ളമൊഴിച്ച് കുതിരാന്‍ വയ്ക്കുക.
അതു പോലെ ഒരു ബൗളില്‍ കസ്റ്റാര്‍ഡ് പൗഡറും പാലൊഴിച്ച് ഒന്ന് കട്ടയില്ലാതെ ഇളക്കി വയ്ക്കുക.
ഇനി ഒരു കട്ടിയുള്ള പാനില്‍ പാല്‍ ഒഴിച്ചു തിളപ്പിക്കുക.
അതിലേക്ക് കണ്ടന്‍സ്ഡ് മില്‍ക്കും ബട്ടറും ചൈനാഗ്രാസും ചേര്‍ത്ത് കൈവിടാതെ ഇളക്കിക്കൊണ്ടിരിക്കുക.
ഇനി ഇതിലേക്ക് കസ്റ്റാര്‍ഡ് പൗഡര്‍ (നേരത്തേ റെഡിയാക്കിവച്ച) ചേര്‍ക്കുക. എന്നിട്ട് ഇളക്കിക്കൊടുക്കുക.
ഇനി ബ്രഡ് കഷണങ്ങളാക്കി ഇതിലേക്ക് ഇട്ട് കൊടുക്കുക. വീണ്ടും ഇളക്കിക്കൊണ്ടിരിക്കുക.
അല്‍പം വാനില ചേര്‍ത്ത് ഇറക്കി വയ്ക്കുക.
ഇനി ഇത് ചൂടാറിയതിനു ശേഷം ഒന്നു മിക്‌സിയില്‍ അരച്ചെടുക്കുക. പുഡ്ഡിങ് ട്രേയിലേക്ക്
ഇതുമാറ്റി 5,6 മണക്കൂര്‍ ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചു കഴിക്കുക. ബദാമോ പിസ്തയോ കട്ട് ചെയ്ത്
മുകളില്‍ അലങ്കരിച്ചു വയ്ക്കാം. അടിപൊളി പുഡിങ് റെഡി.
നാവില്‍ അലിഞ്ഞു പോകും കാരമില്‍ക് പുഡ്ഡിങ്
ആവശ്യമുള്ളവ
കോഴിമുട്ട-4
പാല്‍-500
കസ്റ്റാര്‍ഡ് പൗഡര്‍, 1 ടേബിള്‍ സ്പൂണ്‍
വാനില എസ്സന്‍സ്,- കാല്‍ ടീസ്പൂണ്‍
പഞ്ചസാര -മധുരത്തിന് ആവശ്യമായത്(കണ്ടന്‍സ്ഡ് മില്‍ക്)
ആദ്യം ഒരു പാത്രത്തില്‍ പഞ്ചസാര കുറച്ച് വെള്ളവുമൊഴിച്ച് ഒന്ന് കാരമലൈസ് ചെയ്‌തെടുക്കുക. ഇത് പുഡിങ്
ട്രേയിലേയ്ക്ക് ഒഴിച്ചുകൊടുക്കുക. ഇനി ഒരു പാത്രത്തില്‍ ബാക്കി എല്ലാ ചേരുവകളും
ചേര്‍ത്ത് ഇളക്കി ഇത് പുഡിങ് ട്രേയിലേക്ക് ഒഴിച്ചു കൊടുക്കുക.
ഇനി ഇത് ആവിയില്‍ വേവിച്ചെടുക്കാം. ചൂടാറിയതിനു ശേഷം ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച് കഴിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."