HOME
DETAILS
MAL
പണിമുടക്കില്‍നിന്നു പിന്മാറണമെന്ന് കേന്ദ്രം
backup
August 30 2016 | 11:08 AM
ന്യൂഡല്‍ഹി: വെള്ളിയാഴ്ച പ്രഖ്യാപിച്ചിട്ടുള്ള ദേശീയ പണിമുടക്കില്‍ നിന്ന് പിന്മാറണമെന്ന് തൊഴിലാളി സംഘടനകളോട് കേന്ദ്രസര്‍ക്കാര്‍. തൊഴിലാളികളുടെ മിനിമം വേതനം വര്‍ദ്ധിപ്പിക്കുന്നതടക്കം ചില നിബന്ധനകള്‍ അംഗീകരിക്കാന്‍ തയ്യാറാണെന്ന് കേന്ദ്രധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റലി പറഞ്ഞു.
കാര്‍ഷികേതര മേഖലയില്‍ തൊഴിലാളികളുടെ കുറഞ്ഞ ദിവസ വേതനം 350 രൂപയാക്കി. കൂടാതെ സര്‍ക്കാര്‍ ജീവനക്കാരുടെ രണ്ട് വര്‍ഷത്തെ ബോണസ് കുടിശിക ഉടന്‍ കൊടുത്ത് തീര്‍ക്കുമെന്നും ജെയ്റ്റ്ലി പറഞ്ഞു. പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബിഎംഎസ് പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി അറിയിച്ചു. എന്നാല്‍ പണിമുടക്കുമായി മുന്നോട്ടു പോകുമെന്ന് ഇടത് സംഘടനകള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."