തൃത്താല എസ്.ഐയെ വാഹനമിടിപ്പിച്ച കേസ്: കാറോടിച്ച 19 കാരന്‍ പിടിയില്‍
പാലക്കാട്: തൃത്താലയില്‍ വാഹനപരിശോധനയ്ക്കിടെ പൊലിസ് ഉദ്യോഗസ്ഥന്റെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കിയ സംഭവത്തില്‍ 19 കാരന്‍ പിടിയില്‍. ഞാങ്ങാട്ടിരി സ്വദേശിയായ അലനെയാണ് പട്ടാമ്പിയില്‍ നിന്ന് തൃത്താല പൊലിസ് കസ്റ്റിയിലെടുത്തത്. അപകടസമയത്ത് കൂടെയുണ്ടായിരുന്ന സുഹൃത്ത് ഒറ്റപ്പാലം സ്വദേശി അജീഷിനായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.
പാലക്കാട് തൃത്താല സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ശശികുമാറിനാണ് പരുക്കേറ്റത്. പരുതൂര്‍മംഗലത്തു സംശയാസ്പദമായി വാഹനം കിടക്കുന്നത് കണ്ട് പരിശോധിക്കാനെത്തിയപ്പോഴാണ് എസ്‌ഐയെ ഇടിച്ചുവീഴ്ത്തി കടന്നു കളഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് വാഹന ഉടമയെ നേരത്തെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.
പൊലിസ് സംഘം അടുത്തെത്തിയതും വാഹനത്തിലുണ്ടായിരുന്നവര്‍ വെട്ടിച്ചു കടക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് പൊലിസ് കൈ കാണിച്ചെങ്കിലും അവരെ ഇടിച്ചു വീഴ്ത്തി സംഘം കടന്നുകളഞ്ഞു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇടിച്ചിട്ടു കടന്നുകളഞ്ഞ വാഹനം പൊലിസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ പരുക്കേറ്റ എസ്.ഐ ശശി കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."