ത്യാഗസ്മരണയില്‍ കേരളത്തില്‍ ഇന്ന് ബലിപെരുന്നാള്‍
കോഴിക്കോട്: ഇബ്‌റാഹീം നബിയുടെയും മകന്‍ ഇസ്മാഈല്‍ നബിയുടെയും അതുല്യ ത്യാഗത്തിന്റെ സ്മരണയില്‍ കേരളത്തില്‍ ഇന്ന് ബലിപെരുന്നാള്‍. ഇന്നലെ മഗ്‌രിബ് നിസ്‌കാരത്തോടെ പള്ളികളിലും വീടുകളിലും തക്ബീര്‍ ധ്വനികള്‍ ഉയര്‍ന്നു. ഇന്ന് രാവിലെ പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിച്ച ശേഷം വിശ്വാസികള്‍ ശ്രേഷ്ഠമായ ബലികര്‍മത്തിലേക്ക് പ്രവേശിക്കും.
ബന്ധുമിത്രാധികളുടെ വീടുകള്‍ സന്ദര്‍ശിച്ച് സൗഹൃദം പുതുക്കാനും രോഗികളെ സന്ദര്‍ശിച്ച് ആശ്വാസം പകരാനും പെരുന്നാള്‍ ദിനത്തില്‍ സമയം കണ്ടെത്തും. കുടുംബങ്ങളില്‍ വിവിധ തലമുറകളുടെ ഒത്തുചേരലും പെരുന്നാളിന്റെ സവിശേഷതയാണ്. ഹാജിമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്നലെ വിശ്വാസികള്‍ അറഫാ നോമ്പ് എടുത്തു. സര്‍വവും അല്ലാഹുവില്‍ അര്‍പ്പിച്ച് നന്മയുടെ മാര്‍ഗത്തില്‍ ത്യാഗനിര്‍ഭരമാകാനുള്ള സന്നദ്ധതയാണ് ഈദുല്‍ അദ്ഹായുടെ സന്ദേശം. ബലിപെരുന്നാള്‍ തിങ്കളാഴ്ചയാണെന്ന് വിവിധ ഖാസിമാര്‍ നേരത്തെ അറിയിച്ചിരുന്നു. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെയായിരുന്നു പെരുന്നാള്‍. ഒമാനില്‍ ഇന്ന് ആഘോഷിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."