മഞ്ഞില്‍ മുങ്ങി മടിക്കേരി, ഇത്തവണത്തെ യാത്ര 'ഇന്ത്യയുടെ സ്‌കോട്ട്ലന്‍ഡിലേക്കാവാം'
കോടമഞ്ഞിന്റെ നഗരമായ മടിക്കേരിയില്‍ മണ്‍സൂണ്‍ കാലം ആരംഭിച്ചതോടെ എങ്ങും മൂടല്‍മഞ്ഞിന്റെ കുളിരുമാത്രം. മടിക്കേരി നഗരത്തിന്റെ മഞ്ഞും കുളിരും കൊള്ളാന്‍ പറ്റിയ സമയമാണ് മണ്‍സൂണ്‍ കാലം. ചന്നം പിന്നം പെയ്യുന്ന മഴയാണ് മടിക്കേരിയിലെ കാലാവസ്ഥയുടെ മുഖ്യ ആകര്‍ഷണം. ദക്ഷിണേന്ത്യയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമാണ് ബ്രിട്ടിഷുകാര്‍ ഇന്ത്യയിലെ സ്‌കോട്ട്ലാന്‍ഡ് എന്ന് വിളിച്ചിരുന്ന, മടിക്കേരി ഉള്‍പ്പെടുന്ന കുടക്.
വര്‍ഷാവസാനം ലക്ഷക്കണക്കിന് ആളുകളാണ് മടിക്കേരിയില്‍ സംഘടിപ്പിക്കുന്ന ദസറ ആഘോഷത്തിനും പുഷ്പമേളയ്ക്കും അതിന് പുറമെ ഒഴിവ് വേളകള്‍ ചെലവഴിക്കുന്നതിനുമായി എത്തുന്നത്. എന്നാല്‍ ഈ വര്‍ഷത്തെ അസാധാരണമായ ചൂട് സഞ്ചാരികളെ മടുപ്പിച്ചിരുന്നു.
എന്നാല്‍ പതിവിലും നേരത്തെ ഇത്തവണ മണ്‍സൂണ്‍ ആരംഭിക്കുകയും ആഴ്ച്ചകളായി നഗരത്തില്‍ സാമാന്യം ഭേദപ്പെട്ട മഴ ലഭിക്കുകയും ചെയ്യുന്നുണ്ട്. ഈ അവസരത്തില്‍ കോടമഞ്ഞ് മൂടിയിരിക്കുന്നത് സഞ്ചാരികളെ ഇവിടേക്ക് തിരിച്ചെത്തിക്കാന്‍ തുടങ്ങിയിരിക്കുന്നു.
മടിക്കേരി കോട്ട
പതിനേഴാം നൂറ്റാണ്ടില്‍ മടിക്കേരിയെ തലസ്ഥാന നഗരമാക്കിയപ്പോഴാണ് അതിമനോഹരമായ കോട്ട പണിതത്. പിന്നീട് ടിപ്പു സുല്‍ത്താന്‍ ഉള്‍പ്പെടെയുള്ള പല ഭരണാധികാരികളും മടിക്കേരി കോട്ട പിടിച്ചെടുത്തു, ഇത് ബ്രിട്ടീഷ് ഭരണകാലത്ത് നിരവധി മാറ്റങ്ങള്‍ക്ക് വിധേയമായി. പ്രവേശന കവാടത്തിനടുത്തുള്ള മ്യൂസിയത്തില്‍ നിരവധി ആനകളുടെ ശില്‍പങ്ങളും വിലമതിക്കാനാവാത്ത പുരാതന വസ്തുക്കളും ഉണ്ട്. നഗരമധ്യത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയാണ് കോട്ട.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."