ഭീമന്മാരെ തകര്‍ത്തെറിയാന്‍ എം.ജിയുടെ ഇലക്ട്രിക്ക് കാര്‍ വരുന്നു; റേഞ്ച് 460 കി.മീ
ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളായ എം.ജി മോട്ടോഴ്‌സിനെ വാഹന പ്രേമികള്‍ക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഇന്ത്യന്‍ മാര്‍ക്കറ്റിലും നിറസാന്നിധ്യമായ ബ്രാന്‍ഡ് എംജിയുടെ മൂന്നാമത്തെ ഇലക്ട്രിക് വാഹനം കൂടി ഇന്ത്യക്കാര്‍ക്കായി സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ്.ചൈനയില്‍ ബോജുന്‍ യുണ്ടുവോ എന്ന പേരില്‍ അറിയപ്പെടുന്ന ക്ലൗഡ് ഇവിയായിരിക്കും ഇന്ത്യന്‍ റോഡുകളിലേക്ക് എത്തുക.
എംജി ക്ലൗഡ് ഇവി എന്നറിയപ്പെടുന്ന ഇ.വി സെപ്റ്റംബര്‍ മാസത്തിലായിരിക്കും മാര്‍ക്കറ്റിലേക്കെത്തുക.വിലയുടെ കാര്യത്തില്‍ ബ്രാന്‍ഡിന്റെ ഹോട്ട് സെല്ലിംഗ് മോഡലായ ZS ഇവിയേക്കാള്‍ കുറവായിരിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അഥവാ ഏകദേശം 20ലക്ഷം രൂപക്ക് താഴെ വാഹനം ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങാന്‍ സാധിക്കുമെന്നര്‍ത്ഥം.
.3 മീറ്റര്‍ നീളവും 2,700 മില്ലീമീറ്റര്‍ വീല്‍ബേസുമുള്ള ഇലക്ട്രിക് വാഹനം ഒരു എംപിവി പോലെയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. 5 സീറ്റര്‍ ഇ.വിയാണിത്.
ഡാഷ്‌ബോര്‍ഡില്‍ വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം കിടിലമാണ്. 360 ക്യാമറകള്‍, ഡ്യുവല്‍ ഡിജിറ്റല്‍ സ്‌ക്രീനുകള്‍, ക്ലൈമറ്റ് കണ്‍ട്രോള്‍, കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ, ലെവല്‍ 2 ADAS, പവര്‍ഡ് സീറ്റുകള്‍, സണ്‍റൂഫ് എന്നിവ ഉള്‍പ്പെടുന്ന നിരവധി ഫീച്ചറുകളാണ് കാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.വിദേശ വിപണികളില്‍ 37.9kWh, 50.6kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളാണ് എംജി ക്ലൗഡ് ഇവിക്കുള്ളത്. എന്നാല്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ ഇതില്‍ ഏതായാരിക്കും നല്‍കുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
ചെറിയ ബാറ്ററി സിംഗിള്‍ ചാര്‍ജില്‍ 360 കിലോമീറ്റര്‍ റേഞ്ച് നല്‍കുമ്പോള്‍ രണ്ടാമത്തെ വലിയ പായ്ക്ക് 460 കിലോമീറ്റര്‍ റേഞ്ച് നല്‍കാനും പ്രാപ്തമാണെന്നാണ് എംജി മോട്ടോര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."